അഭിനയം, തിരക്കഥ, ഇനി സംവിധാനം - ലെന


സിറാജ് കാസിം

സംവിധാനത്തിരക്കുകൾക്കിടയിൽ ലെന

പേരറിയാത്തൊരു നൊമ്പരത്തെ പ്രേമമെന്നാരോ വിളിച്ച ‘സ്‌നേഹം’ സിനിമയിൽ കണ്ണുനീർ തുടക്കാൻ മാത്രം നേരമുണ്ടായിരുന്ന അമ്മുവായിരുന്നു അവൾ. പിന്നെ ‘രണ്ടാംഭാവം’ സിനിമയിൽ കണ്ണുനീർ നനവുള്ള മണിക്കുട്ടി. തുടക്കത്തിൽ കണ്ണുനീർ ഫ്രെയിമുകളിൽ മാത്രം പ്രേക്ഷകരുടെ മുന്നിലെത്തിയ ലെന എന്ന നടി കാലം മുന്നോട്ടു പോകുന്തോറും അടയാളപ്പെടുത്തിയത് മാറ്റി വരച്ച ചിത്രങ്ങളായിരുന്നു. പിന്നീടിങ്ങോട്ട് എത്രയോ കരുത്തുറ്റ കഥാപാത്രങ്ങളെയാണ് ലെന വെള്ളിത്തിരയിലെത്തിച്ചത്. ഇപ്പോൾ അഭിനയ മികവിനൊപ്പം തിരക്കഥയിലും സംവിധാനത്തിലും കൈയൊപ്പ് ചാർത്താനുള്ള സഞ്ചാരത്തിലാണ് ലെന.

കോവിഡും തിരക്കഥയും

കോവിഡ് ലോക്ഡൗണിലെ ഏറ്റവും വലിയ അനുഭവം എന്താണെന്നു ചോദിച്ചാൽ ലെനയുടെ ഉത്തരം തിരക്കഥ എന്നായിരിക്കും. “തിരക്കഥയും സംവിധാനവും വർഷങ്ങളായി മനസ്സിലുള്ള ആഗ്രഹമാണെങ്കിലും അതു യാഥാർത്ഥ്യമായത് കോവിഡ് കാലത്താണ്. ലോക്ഡൗണിൽ ഇരിക്കുമ്പോഴാണ് തിരക്കഥയും സംവിധാനവും പഠിക്കാനായി ഒരു ഓൺലൈൻ കോഴ്‌സ് ചെയ്തത്. അവിടെ കിട്ടിയ അസൈൻമെന്റിന്റെ ഭാഗമായാണ് തിരക്കഥ എഴുതിത്തുടങ്ങിയത്. എഴുതിത്തുടങ്ങിയപ്പോൾ ഒറ്റയൊഴുക്കിൽ ഒരു കഥ തിരക്കഥയായി മനസ്സിലെത്തി. ആദ്യമെഴുതിക്കഴിഞ്ഞ തിരക്കഥ എനിക്കുതന്നെ സംവിധാനം ചെയ്യാൻ മാറ്റിവെച്ചിരിക്കുകയാണ്. രണ്ടാമതാണ് സംവിധായകൻ വി.എസ്. അഭിലാഷിനൊപ്പം ‘ഓളം’ എന്ന സിനിമയുടെ തിരക്കഥയെഴുതിയത്. അഭിനയിക്കാനായാണ് അഭിലാഷ് വിളിച്ചതെങ്കിലും സൈക്കോളജി മൂഡിലുള്ള ചിത്രത്തിന്റെ തിരക്കഥ എനിക്കെഴുതാൻ പറ്റുമെന്നു തോന്നി. ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ളതും ആത്മവിശ്വാസം കൂട്ടി. ഫോണും സൂം കോളും വാട്‌സ്ആപ്പ് വീഡിയോ കോളുമൊക്കെയായാണ് ലോക്ഡൗൺ കാലത്ത് ഞങ്ങൾ തിരക്കഥ പൂർത്തിയാക്കിയത്” - ലെന പറഞ്ഞു.

ഇംഗ്ലീഷിലെ ജലരേഖ

മലയാളവും തമിഴും തെലുങ്കും ഹിന്ദിയും കടന്ന് ഇംഗ്ലീഷ് സിനിമയിലും എത്താനായതിന്റെ സന്തോഷത്തിലാണ് ലെന. ‘ഫുട്പ്രിന്റ്‌സ് ഓൺ വാട്ടർ’ എന്ന സിനിമയിലൂടെയാണ് ലെനയുടെ ഇംഗ്ലീഷ് അരങ്ങേറ്റം. “ഫുട്പ്രിന്റ്‌സ് ഓൺ വാട്ടർ ഒരു ബ്രിട്ടീഷ് ഇന്ത്യൻ സിനിമയാണ്. ഇന്റർനാഷണൽ സ്റ്റാറായ ആദിൽ ഹുസൈൻ അഭിനയിക്കുന്നു എന്നതാണ് ഈ സിനിമയുടെ ഹൈലൈറ്റ്. ആദിലിന്റെ ഭാര്യയുടെ വേഷമാണ് ഞാൻ അവതരിപ്പിച്ചത്. നിമിഷ സജയനും ആന്റോണിയോ ആഖീലും പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമയുടെ ഷൂട്ടിങ് യു.കെ.യിലായിരുന്നു. കേരളത്തിൽ മൂന്നു ദിവസത്തെ ചിത്രീകരണമുണ്ടായിരുന്നു. ഓസ്‌കാർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് സിനിമയുടെ സൗണ്ട് ഡിസൈൻ ചെയ്യുന്നത്” - ലെന ഇംഗ്ലീഷിലെത്തിയ വിശേഷം പറഞ്ഞു.

ജീവിതവും വേഷങ്ങളും

ജീവിതത്തിലും സിനിമയിലും പല വേഷങ്ങളിലേക്കു കൂടുമാറുന്നതിന്റെ രസവും ലെന ആസ്വദിക്കുന്നുണ്ട്. “മോഡേണും നാടനുമായ കോസ്റ്റ്യൂമുകളൊക്കെ യഥാർത്ഥ ജീവിതത്തിലും ഉപയോഗിക്കുന്നതിനാൽ കഥാപാത്രങ്ങൾക്കായി വിവിധ തരത്തിലുള്ള ലുക്കുകൾ സ്വീകരിക്കേണ്ടി വരുന്നതിൽ ബുദ്ധിമുട്ട് അനുഭവിച്ചിട്ടില്ല.

എനിക്കൊരു ടിപ്പിക്കൽ സ്റ്റൈൽ ഇല്ല എന്നതാണ് സത്യം. ഒരേ ലുക്ക് കുറെ നാൾ തുടർന്നാൽ ബോറടിക്കുന്ന ഒരാളാണ് താൻ. അതുകൊണ്ടാണ് കുറെക്കാലം മുമ്പ് ഞാൻ തല മൊട്ടയടിച്ചത്.

മുടി വളരുന്ന ഓരോ ഘട്ടത്തിലും വേറെ വേറെ ലുക്കുകൾ കിട്ടി. ‘വിക്രമാദിത്യൻ’ സിനിമയിലെ അമ്മവേഷം ചെയ്തത് ലാൽ ജോസ് സർ അത്‌ എനിക്കു കഴിയുമെന്ന് വിശ്വാസം പറഞ്ഞതു കൊണ്ടാണ്.

‘എന്നു നിന്റെ മൊയ്തീനി’ലെ പാത്തുമ്മ എന്ന പ്രായമായ വേഷവും സംവിധായകരുടെ വിശ്വാസത്തിന്റെ ബലത്തിൽ ചെയ്തതാണ്. ജീവിതവും വേഷങ്ങളും അങ്ങനെ മാറി മാറി സംഭവിക്കണമെന്ന്‌ ആഗ്രഹിക്കുന്ന ഒരാളുമാണ് ഞാൻ” - ലെന പറഞ്ഞു.

Content Highlights: Actress Lena debut as director Olam Footprints on water movie

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section
Most Commented