രീരഭാരം കുറച്ചപ്പോള്‍ അസുഖമാണോ എന്ന് ചോദിച്ചവര്‍ക്ക് മറുപടിയുമായി നടി ഖുശ്ബു. 20 കിലോ കുറച്ചെന്നാണ് നടി ചിത്രങ്ങള്‍ സഹിതം ട്വീറ്റ് ചെയ്തത്. ഏറ്റവും മികച്ച ആരോഗ്യഘട്ടത്തിലാണ് താനിപ്പോഴുള്ളതെന്നും അവര്‍ കുറിച്ചു.

നിങ്ങള്‍ സ്വയം നോക്കുക, ഓര്‍ക്കുക. ആരോഗ്യമാണ് സമ്പത്ത്. എനിക്ക് എന്തോ അസുഖമാണെന്ന് വിചാരിച്ച് വിവരങ്ങള്‍ അന്വേഷിച്ചവര്‍ക്ക് നന്ദി. ഇത്രയും ആരോഗ്യവതിയായി മുമ്പൊരിക്കലും ഇരുന്നിട്ടില്ല. പത്തുപേര്‍ക്കെങ്കിലും താന്‍ കാരണം പ്രചോദനമുണ്ടായാല്‍ താന്‍ വിജയിച്ചുവെന്നും അവര്‍ ട്വീറ്റ് ചെയ്തു. തടി കുറയ്ക്കുന്നതിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങളും ഖുശ്ബു പങ്കുവെച്ചിട്ടുണ്ട്.

കഠിനാധ്വാനമാണ് ശരീരഭാരം കുറയാനുള്ള കാരണമെന്ന് ആരാധകരില്‍ ഒരാളുടെ ചോദ്യത്തിന് മറുപടിയായി അവര്‍ പറഞ്ഞു. എന്തൊരു മാറ്റമെന്നും തടി കുറയ്ക്കാന്‍ സ്വീകരിച്ച പൊടിക്കൈകള്‍ പറഞ്ഞുതരണമെന്നും പ്രചോദനമേകുന്ന കാര്യമാണെന്നെല്ലാമാണ് ട്വീറ്റിന് ലഭിക്കുന്ന കമന്റുകള്‍.

Content Highlights: actress Khushbu weight loss, health tips