ഖുശ്ബു സുന്ദറും അരവിന്ദ് സ്വാമിയും | ഫോട്ടോ : Screengrab from Instagram Post
ചെന്നൈ: തന്റെ സ്വപ്‌നനായകനുമായുള്ള ചിത്രം ഈന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കയാണ് തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ ഇഷ്ടനായിക ഖുശ്ബു സുന്ദര്‍. തെന്നിന്ത്യയുടെ സ്വന്തം റൊമാന്റിക് ഹീറോ അരവിന്ദ് സ്വാമിയുമായുള്ള ചിത്രമാണ് ഖുശ്ബു പങ്കുവെച്ചത്. ഇരുവരും തങ്ങളുടെ പ്രിയ ജോടിയാണന്നും വീണ്ടും അലൈപായുതെ കാണുന്നതുപോലെയുണ്ട് എന്നുമൊക്കെ ഖുശ്ബുവിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനുകീഴെ കമന്റുകള്‍ നിറയുകയാണ്. അറുപതിനായിരത്തിലധികം ലൈക്കുകളും പോസ്റ്റിനു ലഭിച്ചു
അലൈപായുതെ എന്ന ചിത്രത്തില്‍ ഖുശ്ബുവും അരവിന്ദും ഒരുമിച്ചഭിനയിച്ചിരുന്നു. തന്റെ എക്കാലത്തേയും ഇഷ്ടനായകനാണ് അരവിന്ദ് എന്നും ആര്‍ക്കാണ് ഇദ്ദേഹത്തോട് പ്രണയം തോന്നാത്തതെന്നും ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പായി ഖുശ്ബു ചേര്‍ത്തു. ഇത് തന്റെ സ്വപ്‌നമാണെന്നും നടി പറഞ്ഞു.
മണിരത്‌നം ചിത്രത്തിലൂടെ സിനിമയിലേക്ക് രംഗപ്രവേശം ചെയ്ത അരവിന്ദ്, റോജ എന്ന സിനിമയിലൂടെയാണ് നായകകഥാപാത്രങ്ങള്‍ ചെയ്തുതുടങ്ങിയത്. പിന്നീടങ്ങോട്ട് അവിസ്മരണീയ പ്രണയനായകനായി അരവിന്ദ് സ്വാമി സ്‌ക്രീനില്‍ തിളങ്ങുകയായിരുന്നു. മൗനം, ഡാഡി, ദേവരാഗം തുടങ്ങിയ മലയാളം ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നീണ്ട ഇടവേളയ്ക്കുശേഷം 'ഒറ്റ്' എന്ന ചിത്രത്തിലൂടെ അരവിന്ദ് സ്വാമി മലയാളത്തിലേക്ക് തിരിച്ചുവരവ് നടത്തിയിരുന്നു.
മലയാളം, തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലും പ്രേക്ഷകപ്രീതിയുള്ള നടിയാണ് ഖുശ്ബു. 1980 ല്‍ പുറത്തിറങ്ങിയ 'ഥോഡി സി ബേവഫായി' എന്ന ചിത്രത്തിലൂടെയാണ് ഖുശ്ബു സിനിമാലോകത്തേക്കെത്തുന്നത്. 2012 ല്‍ പുറത്തിറങ്ങിയ 'മിസ്റ്റര്‍ മരുമക'നാണ് ഖുശ്ബു അവസാനമായി അഭിനയിച്ച മലയാളചിത്രം.
Content Highlights: actress khushboo sundar shares pictures with her dream hero on instagram
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..