മഹാനടിക്കുശേഷം മറ്റൊരു ശ്രദ്ധേയമായ വേഷത്തിൽ തെലുഗിൽ തിരിച്ചെത്തുകയാണ് മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ കീർത്തി സുരേഷ്. മിസ് ഇന്ത്യ എന്നാണ് നായികാപ്രാധാന്യമുളള്ള ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ പേര് വെളിപ്പെടുത്തുന്നൊരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ഗ്ലാമർ വേഷത്തിലെത്തുന്ന ഈ ചിത്രത്തിനുവേണ്ടിയാണ് കീർത്തി 15 കിലോ ശരീരഭാരം കുറച്ചതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഫെബ്രുവരിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. യൂറോപ്പും ചിത്രത്തിന്റെ ലൊക്കേഷനായിരുന്നു. മഹേഷ് എസ് കൊണേരു നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നരേന്ദ്ര നാഥാണ്.
Content Highlights: Actress Keerthy Suresh, Telugu Movie, Miss India