കൊള്ളാമെന്ന് തോന്നി അഭിനയിച്ച സിനിമ ഇന്ന് കാണുമ്പോൾ കൊള്ളില്ലെന്ന് തോന്നാറുണ്ട് -കീർത്തി സുരേഷ്


പൊതുവേ സംതൃപ്തി കുറവുള്ള കൂട്ടത്തിലാണ് താനെന്ന് പറയുകയാണ് കീർത്തി.

കീർത്തി സുരേഷ് | ഫോട്ടോ: സിദ്ദിഖുൽ അക്ബർ | മാതൃഭൂമി

ബാലതാരമായെത്തുകയും പിന്നീട് നായികയായി ദേശീയ പുരസ്കാരം വരെ കരസ്ഥമാക്കിയ നടിയാണ് കീർത്തി സുരേഷ്. പൊതുവേ സംതൃപ്തി കുറവുള്ള കൂട്ടത്തിലാണ് താനെന്ന് പറയുകയാണ് കീർത്തി. മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്.

"നാലുവർഷം മുമ്പ് എനിക്ക് കൊള്ളാമെന്ന് തോന്നി അഭിനയിച്ച സിനിമ ഇന്ന് കാണുമ്പോൾ കൊള്ളില്ലെന്ന് തോന്നാറുണ്ട്. പൊതുവേ സംതൃപ്തി കുറവുള്ള കൂട്ടത്തിലാണ് ഞാൻ. എന്തുചെയ്താലും മതിയാവില്ല. പോരാ എന്ന് തോന്നുമ്പോഴാണല്ലോ നമ്മൾ കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമിക്കുക. മുന്നോട്ട് വരുന്നതെല്ലാം എനിക്ക് എന്നെ തന്നെ പരീക്ഷിക്കാനുള്ള അവസരങ്ങളാണ്." കീർത്തി പറഞ്ഞു.

മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന മാമന്നൻ എന്ന ചിത്രത്തിൽ നായികയായി അഭിനയിക്കുന്ന കാര്യവും അവർ പങ്കുവെച്ചു. ഉദയനിധി സ്റ്റാലിൻ അവസാനമായി അഭിനയിക്കുന്ന സിനിമയാണെന്നാണ് പറയുന്നത്. വടിവേലുവും ഫഹദും ഇതിൽ അഭിനയിക്കുന്നുണ്ട്. കീർത്തി പറഞ്ഞു.

വാണിജ്യസിനിമകൾ ചെയ്യുന്നതിനേക്കുറിച്ചും താരം മനസുതുറന്നു. ഒരു കൊമേഴ്സ്യൽ പടം ചെയ്യണമെന്നാ​ഗ്രഹിച്ചപ്പോഴാണ് മഹേഷ് ബാബുവിനൊപ്പം സർക്കാർ വാരി പാട്ട എന്ന സിനിമ കിട്ടിയത്. ഒ.ടി.ടിയിൽ മിസ്. ഇന്ത്യക്കും സാണി കായിധത്തിനും നല്ല റിവ്യൂസാണ് ഇപ്പോഴും കേൾക്കുന്നത്. രണ്ട് തരത്തിലുള്ള സിനിമകളും മാനേജ് ചെയ്യാൻ പറ്റുന്നുണ്ടെന്നും അവർ പറഞ്ഞു.

തെലുങ്കിൽ നാനിക്കൊപ്പം ദസറ, ചിരഞ്ജീവി നായകനാവുന്ന ഭോലാ ശങ്കർ എന്നിവയാണ് കീർത്തിയുടേതായി വരാനിരിക്കുന്ന ചിത്രങ്ങൾ.

Content Highlights: Keerthy Suresh About Her New Movies, Vaashi, Mamannan, Bhola Shankar

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented