Kavya Thapar
മുംബൈ: മദ്യപിച്ച് വാഹനമോടിച്ചതിന് നടി കാവ്യ തപറിനെ ജുഹു പോലീസ് അറസ്റ്റ്‌ചെയ്തു. നടിയുടെ വാഹനം ഇടിച്ചതിനെത്തുടര്‍ന്ന് ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജുഹുവിലെ മാരിയറ്റ് ഹോട്ടലിന് സമീപം പുലര്‍ച്ചെ ഒരു മണിക്കാണ് അപകടം നടന്നത്. പാര്‍ട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു നടി. കാറില്‍ മറ്റു രണ്ടു സുഹൃത്തുക്കള്‍ കൂടിയുണ്ടായിരുന്നു.
മദ്യലഹരിയില്‍ ബോധം നഷ്ടപ്പെട്ട കാവ്യ മറ്റൊരു വാഹനത്തില്‍ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് പോലീസ് എത്തിയതിന് ശേഷം പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചു. അതിനിടയില്‍ കാവ്യ പോലീസിനെ ചീത്തവിളിക്കുകയും തട്ടിക്കയറുകയും ചെയ്തു. പരിക്കേറ്റയാളുടെ നില ഗുരുതരമല്ല.
സംഭവ സ്ഥലത്ത് നിന്ന് കാവ്യയെ പോലീസ് അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കിയ ശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തു.
Content Highlights: Actress Kavya Thapar arrested for drunk driving abusing police accident
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..