ചെന്നൈ: തെന്നിന്ത്യന്‍ താരം കവിതയുടെ ഭര്‍ത്താവ് ദശരഥരാജ് കോവിഡ് ബാധിച്ച് മരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം സ്ഥതി വഷളാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

രണ്ടാഴ്ചകള്‍ക്ക് മുന്‍പാണ് കവിതയുടെ മകന്‍ സഞ്ജയ് രൂപ്  കോവിഡ് ബാധിച്ച് മരിച്ചത്. അദ്ദേഹവും ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തൊട്ടുപിന്നാലെ രോഗം മൂര്‍ച്ഛിച്ച ദശരഥ് രാജിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

തെലുങ്ക്, കന്നട, തമിഴ്, മലയാളം ഭാഷകളിലായി 350 ലേറെ ചിത്രങ്ങളില്‍ കവിത വേഷമിട്ടിട്ടുണ്ട്. അഗ്നിദേവന്‍, ആനയും അമ്പാരിയും, ഫ്രണ്ട്‌സ്, മഞ്ജീരധ്വനി, നിദ്ര (2021) തുടങ്ങിയവയാണ് കവിത അഭിനയിച്ച മലയാള ചിത്രങ്ങള്‍.

Content Highlights: South Indian actor kavitha's husand Dasaratha Raj  and sanjay roop passed away due to covid 19