-
പഴയകാല നടി കാര്‍ത്തികയുടെ മകന്‍ വിഷ്ണു വിവാഹിതനായി. പൂജയാണ് വധു. അടുത്ത ബന്ധുക്കളും സിനിമാരംഗത്തെ കാര്‍ത്തികയുടെ സുഹൃത്തുക്കളും വിവാഹത്തിനെത്തിയിരുന്നു. നടന്‍ വിനീതാണ് വധൂവരന്മാര്‍ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുള്ളത്.
വിഷ്ണുവിന്റെയും പൂജയുടെ സ്വപ്‌ന വിവാഹത്തില്‍ പങ്കെടുത്തു. എന്റെ പ്രിയപ്പെട്ട സുഹൃത്തും സഹപ്രവര്‍ത്തകയുമായ കാര്‍ത്തിയുടെ മകന്റെ വിവാഹം. എന്നത്തെയും പോലെ കാര്‍ത്തികയെ കാണാന്‍ ആഢ്യത്വവും സൌന്ദര്യവുമുണ്ട്. പുതിയ ദമ്പതികള്‍ക്ക് എന്റെ പ്രാര്‍ഥന. നല്ല സദ്യ- വിനീത് പറയുന്നു.
സുരേഷ് ഗോപി, ഭാര്യ രാധിക, മേനക സുരേഷ്, കാവാലം ശ്രീകുമാര്‍ തുടങ്ങിയവരും വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
80കളിലെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു കാര്‍ത്തിക. ഒരു പൈങ്കിളി കഥ എന്ന ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയരംഗത്തെത്തിയ കാര്‍ത്തിക പത്മരാജന്‍ സംവിധാനം ചെയ്ത ദേശാടനക്കിളി കരയാറില്ല എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് കരിയിലക്കാറ്റ് പോലെ , സന്മനസ്സുള്ളവര്‍ക്ക് സമാധാനം, ഗാന്ധി നഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, നീയെത്ര ധന്യ, ജനുവരി ഒരു ഓര്‍മ്മ, ഉണ്ണികളേ ഒരു കഥ പറയാം, ഇടനാഴിയില്‍ ഒരു കാലൊച്ച, താളവട്ടം, കമൽഹാസന്റെ നായകൻ തുടങ്ങിയ ഇരുപതോളം ചിത്രങ്ങളില്‍ വേഷമിട്ടു.
ഒരു കാലത്ത് മോഹന്‍ലാല്‍-കാര്‍ത്തിക ജോഡികള്‍ മലയാള സിനിമയിലെ ഹിറ്റ് കോമ്പിനേഷനായിരുന്നു. വിവാഹത്തോടെയാണ് താരം സിനിമയില്‍ നിന്നും വിട്ടുനിന്നത്. ഡോക്ടർ സുനിൽ കുമാറാണ് കാർത്തികയുടെ ഭർത്താവ്. എണ്ണം പറഞ്ഞ ചിത്രങ്ങളെ ചെയ്തിട്ടുളളൂവെങ്കിലും കാര്‍ത്തിക ഇന്നും മലയാളികള്‍ക്ക് പ്രിയങ്കരിയാണ്.
Content Highlights : Actress Karthika Son wedding pictures, Karthika Old Malayalam Actress, vineeth suresh gopi, menaka
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..