Kaniha Photo | Instagram
ഇന്നത്തെ കാലത്ത് സമൂഹത്തിലും സൈബർ ഇടങ്ങളിലും ഏറി വരുന്ന പ്രവണതയാണ് ബോഡി ഷെയ്മിങ്ങ്. ഒരാളുടെ ശാരീരികാവസ്ഥയെ കളിയാക്കുന്നതിനെ ബോഡി ഷെയ്മിങ്ങ് എന്ന് ഓമനപ്പേരിട്ട് വിളിക്കുമെങ്കിലും പലരുടെയും ജീവിതത്തിൽ വില്ലനായി മാറുന്നതും ഇത് തന്നെയാണ്.
അത്തരത്തിൽ ബോഡി ഷെയ്മിങ്ങ് നടത്തുന്നവരോടും കളിയാക്കലുകൾ നേരിടുന്നവരോടും നടി കനിഹയ്ക്ക് ചിലത് പറയാനുണ്ട്. പ്രായം ശരീരത്തിലുണ്ടാക്കുന്ന വ്യത്യാസങ്ങളിൽ സ്വയം താരതമ്യം ചെയ്ത് സങ്കടപ്പെടേണ്ടതില്ലെന്ന് പറയുകയാണ് കനിഹ.. തന്റെ തന്നെ ഒരു പഴയകാല ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചുകൊണ്ടാണ് കനിഹയുടെ കുറിപ്പ്. ബോഡ് ഷെയ്‍മിങ്ങിന് വരുന്നവർക്കുനേരെ നടുവിരൽ ഉയർത്തിക്കാട്ടുകയാണ് വേണ്ടതെന്നും കനിഹ പറയുന്നു.
കനിഹയുടെ കുറിപ്പ്
അതേ, എന്റെ പഴയൊരു ചിത്രം തന്നെയാണ്. നിങ്ങളിൽ പലരെയുംപോലെ പഴയ സ്വന്തം ചിത്രങ്ങളിലൂടെ കടന്നുപോകുമ്പോൾ ഞാനും പറയാറുണ്ട്, എത്ര മെലിഞ്ഞതായിരുന്നു ഞാനെന്നും എൻറെ വയർ എത്ര ഒതുങ്ങിയതായിരുന്നുവെന്നും എത്ര ഭംഗിയുള്ളതായിരുന്നു എന്റെ മുടിയെന്നുമൊക്കെ. പക്ഷേ പെട്ടെന്നുതന്നെ ഞാനോർക്കും, എന്തിനാണ് ഞാൻ ഇങ്ങനെ കരുതുന്നതെന്ന്. ഇപ്പോൾ ഞാൻ എങ്ങനെയാണ് എന്നതിൽ അസുന്തഷ്ടയാണ് എന്നാണോ അതിന് അർഥം.
ഒരിക്കലുമല്ല. സത്യത്തിൽ ഞാനിപ്പോഴാണ് എപ്പോഴത്തേക്കാളുമേറെ എന്നെ സ്നേഹിക്കുന്നത്. ആ മുറിവുകൾക്ക്, പാടുകൾക്ക്, കുറവുകൾക്ക് ഒരുപാട് മനോഹരമായ കഥകൾ പറയാനുണ്ട്. എല്ലാം വളരെ മികച്ചതായാൽ അവിടെ കഥ എന്തിരിക്കുന്നു അല്ലേ?
നമ്മുടെ ശരീരത്തെ സ്വീകരിക്കുക അതിനെ സ്നേഹിക്കുക എന്നതാണ് പ്രധാനം. മറ്റുള്ളവരുമായി ഒരിക്കലും നിങ്ങളെ താരതമ്യം ചെയ്യരുത്. നമുക്കോരോരുത്തർക്കും വ്യത്യസ്തങ്ങളായ കഥകളാണ് പറയാനുള്ളത്. നിങ്ങൾ കുറവുള്ളവരാണെന്ന് കരുതരുത്. നിങ്ങളുടെ ശരീരത്തെ ദയവായി സ്നേഹിക്കാൻ തുടങ്ങൂ. ആരെങ്കിലും നിങ്ങളെ ബോഡി ഷെയ്‍മിങ് നടത്താൻ വന്നാൽ ആ നടുവിരൽ ഉയർത്തിക്കാണിച്ച് നടന്നുപോകൂ" കനിഹ കുറിക്കുന്നു.
Content Highlights : Actress Kaniha On Body Shaming Instagram Post
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..