നടി കല്പനയുടെ മകള്‍ ശ്രീമയി (ശ്രീസംഗ്യ)അഭിനയരംഗത്തേക്ക്. കിസ്സ എന്ന ഏറ്റവും പുതിയ ചിത്രത്തില്‍ നായികയായാണ് ശ്രീമയി അഭിനയിക്കുന്നത്.
നവാഗതനായ മഹറൂഫ് മുത്തു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ അനാര്‍ക്കലി മരയ്ക്കാര്‍, ഹരികൃഷ്ണന്, സുധീഷ്, ഇര്‍ഷാദ്, മേഘ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മിറാക്കിള്‍ മൂവി മേക്കേഴ്സിന്റെ ബാനറില്‍ അബ്ദുള്‍ ജലീല്‍ ലിംപസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സീനു സിദ്ധാര്‍ഥ് നിര്‍വ്വഹിക്കുന്നു. വിഷ്ണു രവി തിരക്കഥയും സംഭാഷണവുമൊരുക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഫോര്‍ മ്യൂസിക് സംഗീതം പകരുന്നു.
പ്രൊഡക്ഷന്‍ കണ്ട്രോളര്-വിനോദ് പറവൂര്‍, കല-എം കോയ, മേക്കപ്പ്-മനോജ് അങ്കമാലി, വസ്ത്രലാങ്കാരം-കുമാര്‍ എടപ്പാള്‍, സ്റ്റില്‍സ്-ശ്രീജിത്ത് ചെട്ടിപ്പടി, പരസ്യ കല-ജിസ്സണ്‍ പോള്‍, എഡിറ്റര്‍-ജോണ്‍കുട്ടി.
ജനുവരി പത്തിന് ഷൂട്ടിംങ് ആരംഭിക്കും. തലശ്ശേരി, മൈസൂര്‍ എന്നിവിടങ്ങളാണ് ലൊക്കേഷന്‍.
വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
Content Highlights : actress kalpana's daughter into film kissa movie