തെന്നിന്ത്യൻ പ്രിയ നായിക കാജൽ അഗർവാളിന്റ വിവാഹാഘോഷങ്ങൾക്കു തുടക്കമായി. ഒക്ടോബർ 30 നാണ് കാജലിന്റെ വിവാഹം. മുംബൈ സ്വദേശിയായ വ്യവസായി ഗൗതം കിച്ച്ലുവാണ് വരൻ.
ആഘോഷങ്ങൾക്ക് മുന്നോടിയായുള്ള ഹൽദി, മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാവുന്നത്. പേസ്റ്റൽ ഗ്രീൻ നിറത്തിലുള്ള വസ്ത്രമാണ് താരം തന്റെ മെഹന്ദി ചടങ്ങിനായി തിരഞ്ഞെടുത്തത്. മഞ്ഞ നിറത്തിലുള്ള വസ്ത്രമണിഞ്ഞായിരുന്നു ഹൽദി ആഘോഷച്ചടങ്ങുകൾ. ഇതിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
ഡിസൺ ലിവിങ്ങ് എന്ന ഇന്റീരിയർ ഡിസൈനിങ്ങ് സ്ഥാപനത്തിന്റെ മേധാവിയാണ് ഗൗതം കിച്ച്ലു. ഏറെ നാളത്തെ സൗഹൃദം വിവാഹത്തിലെത്തുകയായിരുന്നു.
മുംബൈയിൽ നടക്കുന്ന വിവാഹച്ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ പങ്കെടുക്കൂ.
ജയം രവി നായകനായെത്തിയ കോമാളിയിലാണ് കാജൽ ഒടുവിൽ വേഷമിട്ടത്. മുംബൈ സാഗ, മൊസഗല്ലു, പാരിസ് പാരിസ്, ഇന്ത്യൻ 2 എന്നിവയാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ.
Content Highlights : Actress Kajal Aggarwal wedding Pictures Celebrity wedding KajgotKitched