തെന്നിന്ത്യൻ പ്രിയ നായിക കാജൽ അ​ഗർവാൾ വിവാഹിതയായി. മുംബൈ സ്വദേശിയായ വ്യവസായി ഗൗതം കിച്ച്ലുവാണ് കാജലിന്റെ വരൻ.

മുംബൈ താജ്മഹൽ പാലസ് ഹോട്ടലിൽ വച്ച് നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ചുവന്ന ലെഹങ്കയണിഞ്ഞ് കാജലെത്തിയപ്പോൾ ഐവറി കളറിലുള്ള ഷെർവാണിയണിഞ്ഞാണ് ​ഗൗതം എത്തിയത്.

ആഘോഷങ്ങൾക്ക് മുന്നോടിയായുള്ള ഹൽദി, മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ വൈറലായിരുന്നു. പേസ്റ്റൽ ​ഗ്രീൻ നിറത്തിലുള്ള വസ്ത്രമാണ് താരം തന്റെ മെഹന്ദി ചടങ്ങിനായി തിരഞ്ഞെടുത്തത്. മഞ്ഞ നിറത്തിലുള്ള വസ്ത്രമണിഞ്ഞായിരുന്നു ഹൽദി ആഘോഷ ചടങ്ങുകൾ .

ഡിസൺ ലിവിങ്ങ് എന്ന ഇന്റീരിയർ ഡിസൈനിങ്ങ് സ്ഥാനപനത്തിന്റെ മേധാവിയാണ് ഗൗതം കിച്ച്ലു. ഏറെ നാളത്തെ സൗഹൃദം വിവാഹത്തിലെത്തുകയായിരുന്നു.

ജയം രവി നായകനായെത്തിയ കോമാളിയിലാണ് കാജൽ ഒടുവിൽ വേഷമിട്ടത്. മുംബൈ സാ​ഗ, മൊസ​ഗല്ലു, പാരിസ് പാരിസ്, ഇന്ത്യൻ 2 എന്നിവയാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ.

Content Highlights : Actress Kajal Aggarwal T​ies knot with goutham kitchlu wedding Pictures Celebrity wedding KajgotKitched