ചികിത്സയ്ക്ക് പണമില്ല, ആശുപത്രി കിടക്കയിൽ സുമനസുകളുടെ സഹായം തേടി നടി ജയകുമാരി


നേരത്തേ സൂപ്പർതാരങ്ങളായ ചിരഞ്ജീവി, രജനികാന്ത് തുടങ്ങിയവർ തങ്ങളുടെ പഴയ സഹപ്രവർത്തകയ്ക്ക് സഹായവുമായി എത്തിയിരുന്നു. 

നടി ജയകുമാരി അന്നും ഇന്നും | ഫോട്ടോ: en.wikipedia.org/wiki/Jayakumari, സ്ക്രീൻ​ഗ്രാബ് | www.youtube.com/watch?v=bfP4xEmFjAc

മുൻകാലനടി ജയകുമാരിയെ ​ഗുരുതര വൃക്ക​രോ​ഗത്തേ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സയ്ക്ക് മതിയായ പണമില്ലാത്തതിനാൽ സുമനസുകളുടെ സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ് അവർ. മലയാളത്തിൽ തുടക്കം കുറിച്ച് വിവിധ ഭാഷകളിലായി 200-ലേറെ ചിത്രങ്ങളിൽ അഭിനയിച്ച നടിയാണ് ജയകുമാരി.

ചെന്നൈയിലെ സർക്കാരാശുപത്രിയിലാണ് ജയകുമാരിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. നേരത്തേ സൂപ്പർതാരങ്ങളായ ചിരഞ്ജീവി, രജനികാന്ത് തുടങ്ങിയവർ തങ്ങളുടെ പഴയ സഹപ്രവർത്തകയ്ക്ക് സഹായവുമായി എത്തിയിരുന്നു.

1967-ൽ പുറത്തിറങ്ങിയ കളക്ടർ മാലതി എന്ന മലയാളചിത്രത്തിലൂടെയാണ് ജയകുമാരി അഭിനയരം​ഗത്തെത്തിയത്. പ്രേം നസീറിനൊപ്പം അഭിനയിച്ച ഫുട്ബോൾ ചാമ്പ്യനും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ ചിത്രത്തിൽ ഇരട്ടവേഷത്തിലായിരുന്നു ജയകുമാരിയെത്തിയത്. 1971-ൽ പുറത്തിറങ്ങിയ നൂറ്റ്റ്ക്ക് നൂറിലൂടെ അവർ തമിഴിലുമെത്തി.

കന്നഡയിൽ ഡോ. രാജ്കുമാറിനൊപ്പമുള്ള മണ്ണിന മ​ഗാ, തെലുങ്കിൽ രം​ഗേലി രാജ, കല്യാണ മണ്ഡപം, ഇൺടി ​ഗൗരവം, ഹിന്ദിയിൽ ഹാഥി മേരേ സാഥി തുടങ്ങി നിരവധി ചിത്രങ്ങളിൽ അവർ സാന്നിധ്യമറിയിച്ചു.

Content Highlights: actress Jayakumari admitted to hospital, collector malathi movie


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 7, 2022

Most Commented