കഴിഞ്ഞ ദിവസം വിവാഹിതരായ നടി ദുർ​ഗ കൃഷ്ണയുടെയും അർജുൻ രവീന്ദ്രന്റെയും വിവാഹ സത്കാരത്തിന്റെ വീഡിയോയും ചിത്രങ്ങളും പുറത്ത് വന്നു. സിനിമാരംഗത്തെ സുഹൃത്തുക്കൾക്കായി ഒരുക്കിയ വിരുന്നിൽ ജയസൂര്യ, ബിലഹരി, കൃഷ്ണ ശങ്കർ, സാനിയ ഇയ്യപ്പൻ തുടങ്ങിയ താരങ്ങൾ പങ്കെടുത്തു. 

ക്രിസ്റ്റലുകളും സ്റ്റോണുകളും പതിപ്പിച്ച ​ഗൗണായിരുന്നു ദുർ​ഗയുടെ വേഷം. 

കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു ദുർ​ഗയും അർജുനും വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് വിവാഹം നടന്നത്. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും ചടങ്ങിൽ സന്നിഹതരായിരുന്നു.

കഴിഞ്ഞ നാലു വർഷമായി ഇരുവരും പ്രണയത്തിലാണ്. 

പൃഥ്വിരാജിന്റെ നായികയായി വിമാനം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ തുടക്കംകുറിച്ച നായികയാണ് ദുർഗ കൃഷ്ണ. പിന്നീട് പ്രേതം, ലൗ ആക്ഷൻ ഡ്രാമ, കുട്ടിമാമ, കൺഫഷൻ ഓഫ് കുക്കൂസ് തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു. മോഹൻലാൽ ചിത്രം റാം ആണ് താരത്തിന്റെ പുതിയ പ്രോജക്ട്.

content highlights : actress durga krishna and arjun raveendran wedding reception pictures and videos