Divyabharathi
തമിഴ് നടി ദിവ്യ ഭാരതിക്കെതിരേ പരാതിയുമായി യൂട്യൂബര്‍ ആനന്ദരാജ്. പ്രണയം നടിച്ച് 30 ലക്ഷം രൂപയും സ്വര്‍ണവും തട്ടിയെടുത്തുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇവര്‍ വിവാഹിതയാണെന്നും രണ്ടു കുട്ടികളുടെ അമ്മയാണെന്നുമുള്ള വിവരം മറച്ചുവച്ചാണ് പ്രണയിച്ചതെന്ന് ഇയാള്‍ ആരോപിച്ചു.
തന്റെ യൂട്യൂബ് ചാനലിന്റെ പ്രമോഷന് വേണ്ടിയാണ് നടിയെ സമീപിച്ചത്. അന്നു തുടങ്ങിയ സൗഹൃദം പ്രണയമായി മാറുകയായിരുന്നു. നടിയുടെ മാതാപിതാക്കളില്‍നിന്ന് വിവാഹത്തിനുള്ള അനുവാദം വാങ്ങിയെന്നും ഇയാള്‍ പറയുന്നു. തുടര്‍ന്ന് 30,000 രൂപ വീതം എല്ലാ മാസവും തന്റെ പക്കല്‍നിന്ന് ദിവ്യ ഭാരതി വാങ്ങുകയും ചെയ്തു. വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയുമ്പോള്‍ പലപ്പോഴും ഇവര്‍ ഒഴിഞ്ഞുമാറി. അതിന്റെ പേരില്‍ തന്നോട് വഴക്കിടുകയും ദിവസങ്ങളോളം മീണ്ടാതിരിക്കുകയും ചെയ്തു.
ശസ്ത്രകൃയയ്ക്ക് വേണ്ടി അത്യാവശ്യമായി ഒന്‍പത് ലക്ഷം രൂപ നല്‍കണമെന്ന് പെട്ടന്നൊരു ദിവസം ആവശ്യപ്പെട്ടു. പണവും തന്റെ പക്കലുള്ള എട്ട് പവനോളം സ്വര്‍ണവും നടിക്ക് താന്‍ നല്കി. വിവാഹത്തെക്കുറിച്ചുള്ള സംഭാഷണത്തില്‍നിന്ന് തുടര്‍ച്ചയായി ഒഴിഞ്ഞുമാറിയപ്പോള്‍ സംശയം തോന്നി. നടിയുടെ നാട്ടില്‍ അവരെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് വിവാഹിതയാണെന്നും രണ്ടു കുട്ടികളുടെ അമ്മയാണെന്നും മനസ്സിലായത്. 30 ലക്ഷത്തോളം രൂപ തന്റെ പക്കല്‍നിന്ന് ഇതുവരെ തട്ടിയെടുത്തുവെന്നും ഇയാള്‍ പരാതിയില്‍ പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..