കൊച്ചി: നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയുടെ അച്ഛൻ പൊന്നേത്ത് മഠത്തിൽ ഉണ്ണികൃഷ്ണൻ (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം പിന്നീട്.

പൊന്നേത്ത് അമ്പലം ട്രസ്റ്റിയായിരുന്നു. ഭാര്യ ഉമാദേവി, മക്കൾ: ദിവ്യ ഉണ്ണി, വിദ്യ ഉണ്ണി. മരുമക്കൾ: അരുൺകുമാർ, സഞ്ജയ്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Divyaa Unni (@divyaaunni)

തൊണ്ണൂറുകളിൽ മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായിരുന്നു ദിവ്യ ഉണ്ണി. മോഹൻലാൽ, മമ്മൂട്ടി, ജയറാം, മുകേഷ്, ദിലീപ് തുടങ്ങിയ താരങ്ങളുടെ ഹിറ്റ് ചിത്രങ്ങളിൽ നായികയായി താരം തിളങ്ങി. വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടു നിന്ന ദിവ്യ നൃത്തവേദികളിൽ ഇപ്പോഴും സജീവമാണ്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Divyaa Unni (@divyaaunni)

ദിവ്യയുടെ സഹോദരി വിദ്യയും അഭിനേത്രിയാണ്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Divyaa Unni (@divyaaunni)

content Highlights : Actress Divya Unnis Father Passed away