നടി ദിവ്യ ഗോപിനാഥും സംവിധായകൻ ജുബിത്ത് നമ്രാടത്തും വിവാഹിതരായി. ആലങ്ങാട് കോങ്ങോർപ്പിള്ളി സബ് രജിസ്ട്രാർ ഓഫീസിൽ വച്ച് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം.

വിവാഹ ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. നടി പാർവതി തിരുവോത്ത് ഉൾപ്പടെയുള്ളവർ വിവാഹത്തലേന്ന് വധൂവരന്മാർക്ക് ആശംസകൾ നേരാൻ എത്തിയിരുന്നു. 

പ്രണയവിവാഹമാണ് ഇരുവരുടേതും. ജുബിത്ത് സംവിധാനം ചെയ്‍ത ആഭാസം എന്ന ചിത്രത്തിൽ ദിവ്യ ഗോപിനാഥ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

Divya

"ഡെമോക്രസി ട്രാവൽസ് എന്ന ബസ് യാത്രയിൽ വച്ച് ആദ്യമായി കണ്ടു പരിചയപ്പെട്ടു, അടുത്തു, സുഹൃത്തുക്കളായി. ഒരുമിച്ച് പ്രവർത്തിച്ചും സ്നേഹിച്ചും തർക്കിച്ചും വഴക്കിട്ടും കൂടിയും യാത്ര തുടർന്നുകൊണ്ടേയിരിക്കുന്നു.." വിവാഹ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ദിവ്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 

രാജീവ് രവി സംവിധാനം ചെയ്‍ത കമ്മട്ടിപ്പാടത്തിലൂടെയാണ് ദിവ്യ സിനിമയിലെത്തുന്നത്.  അയാൾ ശശി, ഇരട്ടജീവിതം, വൈറസ്, ആഭാസം എന്നീ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.

Divya

content highlights : Actress Divya Gopinath ties knot with Director Jubith Namradath Celebrity Wedding