നടി ദീപയുടെ മരണ കാരണം പ്രണയനൈരാശ്യമെന്ന് ആത്മഹത്യാക്കുറിപ്പ്, അന്വേഷണം ഊർജിതമെന്ന് പോലീസ്


ഈ മാസം 18-നാണ് ദീപ എന്ന പൗളീൻ ജെസ്സീക്കയെ ചെന്നൈയിലെ താമസസ്ഥലമായ വിരു​ഗമ്പാക്കം മല്ലിക അവന്യൂവിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

അന്തരിച്ച നടി ദീപ

ചെന്നൈ: നടി ദീപയുടെ മരണകാരണം പ്രണയനൈരാശ്യമെന്ന് അന്വേഷണസംഘം. ഇക്കാര്യം പറയുന്ന ആത്മഹത്യാക്കുറിപ്പ് കോയമ്പേട് പോലീസ് കണ്ടെടുത്തു. സിസിടിവിയുടെ സഹായത്തോടെയും സാധ്യമായ എല്ലാ രീതിയും അവലംബിച്ചും ഊർജിതമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.

ദീപയുടെ ഫ്ലാറ്റിൽ എത്തിയവരുടെ വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. മരിക്കുന്നതിനു തലേദിവസം ഒരു ഓട്ടോറിക്ഷയിലാണ് ദീപ ഫ്ലാറ്റിലെത്തിയത്. നടി മറ്റാരെങ്കിലും ആത്മഹത്യയിലേക്ക് തള്ളിവിടുകയായിരുന്നോ എന്ന്‌ അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.

ഈ മാസം 18-നാണ് ദീപ എന്ന പൗളീൻ ജെസ്സീക്കയെ ചെന്നൈയിലെ താമസസ്ഥലമായ വിരു​ഗമ്പാക്കം മല്ലിക അവന്യൂവിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. അയൽവാസികളാണ് നടിയെ മരിച്ചനിലയിൽ കണ്ടെത്തിയെന്ന് കോയമ്പേട് പൊലീസിൽ അറിയിച്ചത്.

വിവരമറിഞ്ഞെത്തിയ പൊലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കിൽപ്പോക്ക് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു. പിന്നീട് താരത്തിന്റെ ബന്ധുക്കളെ വിവരമറിയിക്കുകയും മൃതദേഹം താരത്തിന്റെ സ്വദേശമായ ആന്ധ്രാപ്രദേശിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

തമിഴ് സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള ദീപ, സി.എസ്. മഹിവർമൻ സംവിധാനം ചെയ്ത് ഈവർഷം പുറത്തിറങ്ങിയ ‘വൈതാ’ എന്ന സിനിമയിലെ നായികാ വേഷത്തിലൂടെയാണ് ശ്രദ്ധേയയായത്. മിഷ്കിൻ സംവിധാനംചെയ്ത തുപ്പറിവാളനിൽ ഉപനായികമാരിൽ ഒരാളായിരുന്നു. മറ്റുചില സിനിമകളിൽ അഭിനയിക്കാനിരിക്കേയാണ് വിരുഗുമ്പാക്കത്തെ ഫ്ളാറ്റിൽ ഫാനിൽ തൂങ്ങിമരിച്ചനിലിയിൽ കണ്ടെത്തിയത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: Deepa actress died, Pauline Jessica of Vaidhaa Actress Dies By Suicide, Thupparivalan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022

Most Commented