ചെറിയൊരു ഇടവേളയ്ക്ക് ശേഷം സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ് നടി ഭാമ. താരം പങ്കുവച്ച ഏറ്റവും പുതിയ പോസ്റ്റുകൾ വലിയ ചർച്ചയാണിപ്പോൾ.

"നിങ്ങളുടെ പോരാട്ടം സൂക്ഷിച്ചുമാത്രം തിരഞ്ഞെടുക്കുക, ചിലപ്പോഴൊക്കെ ശരി ചെയ്യുന്നതിനേക്കാള്‍ മികച്ചത് സമാധാനമാണ്', എന്നാണ് ഭാമ കുറിച്ചിരിക്കുന്നത്. 

"നിങ്ങളുടെ വേ​ഗതയേക്കാൾ പ്രധാനമാണ് നിങ്ങൾക്ക് പോകേണ്ട ദിശ. നെ​ഗറ്റീവായ ചിന്തകൾ നിങ്ങളെ നശിപ്പിക്കും. എപ്പോവും പോസിറ്റീവായിരിക്കൂ.. ശുഭാപ്തിവിശ്വാസികളാവൂ." മറ്റൊരു കുറിപ്പിൽ ഭാമ പറയുന്നു.

Bhamaa

നടി ആക്രമിക്കപ്പെട്ട കേസില്‍ കൂറുമാറിയെന്ന തരത്തിൽ വാർത്ത പ്രചരിച്ചതിനെ തുടർന്ന് ഭാമയ്ക്കെതിരേ സൈബർ ആക്രമണം രൂക്ഷമായിരുന്നു. സഹപ്രവർത്തകരുൾപ്പടെ നിരവധി പേർ ഭാമയെ വിമർശിച്ച് രം​ഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനുശേഷമുള്ള ചെറിയ ഇടവേള  കഴിഞ്ഞാണ് താരം വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമായത്. 

Content Highlights : Actress Bhamaa Social media post after cyber attacks break