കുറച്ച് ദിവസങ്ങളായി  തന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളൊക്കെ വെറും കെട്ടുകഥകളാണെന്ന് നടി ഭാമ. പ്രചരിച്ച വാർത്തകളിൽ യാതൊരു വാസ്തവവുമില്ലെന്നും താനും കുടുംബവും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും ഭാമ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.

"കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്റെ പേരിൽ  ആരോപണങ്ങളും കെട്ടുകഥകളും സോഷ്യൽമീഡിയയിൽ വന്നുകൊണ്ടിരിക്കുകയാണ്. എന്നെയും എന്റെ കുടുംബത്തെയും പറ്റി അന്വേഷിച്ചവർക്കായി പറയട്ടെ..ഞങ്ങൾ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു. എല്ലാ സ്നേഹത്തിനും നന്ദി."–ഭാമ പറഞ്ഞു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bhamaa (@bhamaa)

Content Highlights : Actress Bhama on Fake News, Social media, Bhama Instagram