കളുടെ വിശേഷം പങ്കുവച്ച് പ്രിയ നടി ഭാമ. മകൾക്കായി ഒരുക്കിയ ഒരു അമൂല്യമായ സമ്മാനത്തെക്കുറിച്ചാണ് ഭാമ പറയുന്നത്. മകളുടെ കൈകളുടെയും കാലുകളുടെയും മുദ്ര ഫ്രെയിം ചെയ്ത ചിത്രം പങ്കുവച്ചുകൊണ്ടാണ് ഭാമയുടെ കുറിപ്പ്. മകൾ വന്നതോടെ ജീവിതം കൂടുതൽ പ്രകാശമാനമായെന്നും ഇത് അവൾക്ക് വേണ്ടി സൂക്ഷിച്ച് വയ്ക്കുന്ന അമൂല്യമായ ഓർമയാണെന്നും ഭാമ കുറിക്കുന്നു.

“മകൾ വന്നതോടെ ഞങ്ങളുടെ ജീവിതം കൂടുതൽ പ്രകാശമാനമായി. അവളെ ആദ്യമായി കൈകളിൽ എടുത്തപ്പോൾ എന്റെ ലോകം മുഴുവൻ മാറിപ്പോയതുപോലെ എനിക്ക് അനുഭവപ്പെട്ടു. വളരുമ്പോൾ അവളെ കാണിക്കാനായി ഒരുപിടി അമൂല്യമായ ഓർമകൾ സൂക്ഷിച്ചുവയ്ക്കുകയാണ് ഞാൻ,” ഭാമ കുറിക്കുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by BHAMAA (@bhamaa)

മകളുടെ ചിത്രം പങ്കുവയ്ക്കാൻ ആണ് താരത്തോട് ആരാധകർ അഭ്യർത്ഥിക്കുന്നത്. അരുൺ ജ​ഗദീഷ് ആണ് ഭാമയുടെ ഭർത്താവ്. 2020 ജനുവരിയിലാണ് ഇവർ വിവാഹിതരായത്. ഇക്കഴിഞ്ഞ മാർച്ചിലാണ് ഇരുവർക്കും പെൺകുഞ്ഞ് ജനിക്കുന്നത്. മകളുടെ ചിത്രങ്ങളോ പേരോ താരം ഇതേവരെ പുറത്ത് വിട്ടിട്ടില്ല.

content highlights : actress bhama about daughter instagram post