സെറ്റിൽ ബാക്കിയായ ഭക്ഷണം പാക്ക് ചെയ്ത് സൽമാൻ പാവങ്ങൾക്ക് നൽകുമായിരുന്നു -അയേഷ ഝുൽക്ക


2007-ലാണ് ബീയിങ് ഹ്യൂമൻ എന്ന ചാരിറ്റി സംഘടനയ്ക്ക് സൽമാൻ ഖാൻ രൂപം നൽകിയതെങ്കിലും അതിനും എത്രയോ വർഷങ്ങൾക്ക് മുമ്പ് തന്നെ അദ്ദേഹം ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തിവന്നിരുന്നുവെന്ന് അയേഷ

അയേഷ ഝുൽക, സൽമാൻ ഖാൻ | ഫോട്ടോ: എ.എഫ്.പി

ബോളിവുഡിൽ ഒരുകാലത്ത് ഏറെ ആരാധകരുണ്ടായിരുന്ന നടിയാണ് അയേഷ ഝുൽക്ക. സൽമാൻ ഖാൻ നായകനായി 1991-ൽ പുറത്തുവന്ന കുർബാൻ എന്ന ചിത്രത്തിലൂടെയാണ് അയേഷ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഈ സിനിമയുടെ ചിത്രീകരണത്തിനിടെ സൽമാൻ ഖാനിൽ കണ്ട മനുഷ്യത്വപരമായ ഒരു പ്രവർത്തിയേക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് അവർ. കുർബാനിൽ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ സൽമാൻ ഖാനെന്ന മനുഷ്യസ്നേഹിയെ അടുത്തറിയാനായി എന്ന് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.

2007-ലാണ് ബീയിങ് ഹ്യൂമൻ എന്ന ചാരിറ്റി സംഘടനയ്ക്ക് സൽമാൻ ഖാൻ രൂപം നൽകിയതെങ്കിലും അതിനും എത്രയോ വർഷങ്ങൾക്ക് മുമ്പ് തന്നെ അദ്ദേഹം ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തിവന്നിരുന്നുവെന്ന് അയേഷ ഓർമിച്ചു. സെറ്റിൽ ബാക്കിവന്ന ഭക്ഷണം പൊതിഞ്ഞെടുത്ത് സൽമാൻ രാത്രിയിൽ പാവപ്പെട്ട ആർക്കെങ്കിലും കൊടുക്കും. അതിശയകരമായ ഒരനുഭവമായിരുന്നു അത്. ഷൂട്ടിങ് കഴിഞ്ഞ് ബാക്കിയെല്ലാവരും വീട്ടിൽപോകുമ്പോൾ സൽമാൻ ഖാൻ ബാക്കിയായ ഭക്ഷണം പൊതിയുന്ന തിരക്കിലായിരിക്കുമെന്നും അവർ പറഞ്ഞു.



"എത്ര രാത്രിയായാലും ഭക്ഷണമില്ലാതെ തെരുവിൽ അലയുന്ന ഒരാളെയെങ്കിലും കണ്ടെത്താൻ അദ്ദേഹം ശ്രമിക്കുമായിരുന്നു. റോഡരികിൽ ഉറങ്ങിക്കിടക്കുകയാണ് അവരെങ്കിൽ പതിയെ ഉണർത്തി ഭക്ഷണം നൽകും. സൽമാൻ നല്ലൊരു മനുഷ്യസ്നേഹിയായും നടനുമാണ്." അയേഷ കൂട്ടിച്ചേർത്തു.

കുർബാന് ശേഷം ഖിലാഡി, ജോ ജീത്താ നവഹി സികന്ദർ തുടങ്ങിയ ചിത്രങ്ങളിൽ സാന്നിധ്യമറിയിച്ചു. ഇടക്കാലത്ത് അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്ന അയേഷ ഝുൽക്ക ആമസോൺ വെബ്സീരാസായ ഹുഷ് ഹുഷിലൂടെ തിരിച്ചുവന്നിരിക്കുകയാണ്. സോഹ അലിഖാൻ, ജൂഹി ചാവ്ള, കൃതിക കാംറ, ഷഹാനാ ​ഗോസ്വാമി, കരിഷ്മ തന്ന തുടങ്ങിയവരാണ് സീരീസിലെ മറ്റഭിനേതാക്കൾ.

Content Highlights: actress ayesha jhulka praising salman khan, salman khan's humanitarian works, kurbaan movie


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented