പ്രതികളായ സെൽവകുമാർ, കണ്ണദാസൻ
ചെന്നൈ: രാത്രി വീട്ടില്‍ അതിക്രമിച്ചുകയറി നടിയെ പീഡിപ്പിക്കുകയും പണവുംസ്വര്‍ണവും കൊള്ളയടിക്കുകയും ചെയ്ത രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു.
വല്‍സരവാക്കത്ത് തനിച്ചുതാമസിക്കുന്ന 38-കാരിയായ നടിയുടെ നേരേ അതിക്രമംനടത്തിയതിന് മധുരവോയല്‍ സ്വദേശി സെല്‍വകുമാര്‍ (21), രാമപുരം സ്വദേശി കണ്ണദാസന്‍ (37) എന്നിവരാണ് അറസ്റ്റിലായത്. .
ഒട്ടേറെസിനിമകളില്‍ സഹനടിയായി അഭിനയിച്ച ഇവരുടെ വീട്ടില്‍ വനിതാദിനത്തില്‍ രാത്രിപത്തരയോടെയാണ് രണ്ടുപേര്‍ അതിക്രമിച്ചുകയറിയത്. കത്തിചൂണ്ടി ഭീഷണിപ്പെടുത്തി 50,000 രൂപയും ഒന്നരനപ്പവന്റെ സ്വര്‍ണമാലയും കവര്‍ന്നസംഘം നടിയെ ലൈംഗിക പീഡനത്തിനിരയാക്കുകയും ചെയ്തു.
സംഭവത്തെക്കുറിച്ച് നടി വല്‍സരവാക്കം പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
ഇവര്‍ക്കെതിരേ അഞ്ചുവകുപ്പുകളില്‍ കേസ് രജിസ്റ്റര്‍ചെയ്തു. ഇവരില്‍നിന്ന് സ്വര്‍ണവും മൂന്ന് ഫോണും രണ്ട് ഇരുചക്രവാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
Content Highlights: Actress attacked in Chennai, intruders molested actress and robbed, Chennai Police
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..