നടിയെ ആക്രമിച്ച കേസ്; ഇനിയുള്ള ഒരു മാസം നിര്‍ണായകം


1 min read
Read later
Print
Share

Dileep

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ക്രൈം ബ്രാഞ്ചിന് അവശേഷിക്കുന്നത് ഒരു മാസം കൂടി. മേയ് 31-നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹൈക്കോടതി നിര്‍ദേശം.

നടിയെ ആക്രമിച്ച കേസില്‍ പുനരന്വേഷണവും ദിലീപ് ഒന്നാം പ്രതിയായുള്ള വധഗൂഢാലോചന കേസിലെ അന്വേഷണവും രണ്ട് സംഘങ്ങളായി ദ്രുതഗതിയില്‍ മുന്നോട്ടു പോകുന്നതിനിടെയാണ് ക്രൈം ബ്രാഞ്ച് മേധാവിക്ക് സ്ഥാനചലനമുണ്ടായത്. അതോടെ അന്വേഷണം മന്ദഗതിയിലായി.

പുതിയ മേധാവി സ്ഥാനമേറ്റ ശേഷം വെള്ളിയാഴ്ചയാണ് കേസിന്റെ അവലോകനം നടന്നത്. അതുവരെയുള്ള ഒരാഴ്ചയിലധികം കേസന്വേഷണം മെല്ലെപ്പോക്കിലായിരുന്നു. സുപ്രധാന സാക്ഷികള്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യാനൊരുങ്ങുമ്പോഴാണ് അന്വേഷണത്തില്‍ ഇടവേള വന്നത്.

സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന്റെ ഭാര്യയുടെ സ്ഥാപനത്തില്‍ നിന്ന് കണ്ടെത്തിയ ആപ്പിള്‍ ഐമാക് കംപ്യൂട്ടറിന്റെ ഫൊറന്‍സിക് പരിശോധനാ ഫലം ഉള്‍പ്പെടെയുള്ളവ അന്വേഷകസംഘത്തിന് കിട്ടിയിട്ടില്ല.

അന്വേഷണപുരോഗതി വെള്ളിയാഴ്ച ചേര്‍ന്ന യോഗം വിലയിരുത്തി. കൂടുതല്‍ ചോദ്യംചെയ്യല്‍ സംബന്ധിച്ച് രണ്ട്ുദിവസത്തിനകം തീരുമാനമുണ്ടാകും. കേസില്‍ നിര്‍ണായകമായ ചോദ്യംചെയ്യല്‍ ഇനിയും നടക്കാനുണ്ട്. ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തുടരന്വേഷണം സംബന്ധിച്ച രൂപരേഖയായിട്ടുണ്ട്. അതേസമയം, അന്വേഷണ വിവരങ്ങള്‍ ചോരരുതെന്ന് അന്വേഷണസംഘത്തോട് ക്രൈംബ്രാഞ്ച് മേധാവി എ.ഡി.ജി.പി. ഷെയ്ക്ക് ദര്‍വേഷ് സാഹിബ് നിര്‍ദേശിച്ചിട്ടുണ്ട്.

Content Highlights: Actress attack case, Police investigation, Murder conspiracy case, Actor Dileep

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Kamal Haasan

യഥാർത്ഥ കഥ എന്ന് ലോ​ഗോ വെച്ചതുകൊണ്ടായില്ല, അത് അങ്ങനെ ആയിരിക്കുക കൂടി വേണം -കമൽ‌‌ ഹാസൻ

May 28, 2023


sharat saxena

1 min

കണ്ണാടിയിൽ നോക്കുമ്പോൾ സ്വയം ശപിച്ചു; ഹിന്ദി ചിത്രങ്ങളിലെ അഭിനയം നിർത്തിയതിനെക്കുറിച്ച് ശരത് സക്സേന

May 28, 2023


mammootty care and share

1 min

പഠനത്തിൽ മിടുക്കുകാട്ടുന്ന, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് സഹായവുമായി മമ്മൂട്ടി

May 28, 2023

Most Commented