ദിലീപ്
തനിക്കെതിരേ ആരോപണങ്ങളുന്നയിക്കുന്നവരെ മോശമായി ചിത്രീകരിക്കുന്നത് ദിലീപിന്റെ സംഘത്തിന്റെയും അടവാണെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. മഞ്ജു വാര്യരെ മദ്യപാനിയായി ചിത്രീകരിക്കുന്നതിന് വേണ്ടി അഭിഭാഷകന്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനെ പരിശീലിപ്പിക്കുന്ന ഓഡിയോ ക്ലിപ്പ് മാധ്യമങ്ങളിലൂടെ പുറത്ത് വന്നതില്‍ പ്രതികരിക്കുകയായിരുന്നു ബാലചന്ദ്രകുമാര്‍.
എനിക്കെതിരേയും ലൈംഗിക പീഡനമടക്കമുള്ള ആരോപണങ്ങള്‍ ദിലീപ് വാദികള്‍ ഉന്നയിച്ചല്ലോ. അതുപോലെ മഞ്ജു വാര്യരെയും മോശമായി ചിത്രീകരിക്കുകയാണ് ലക്ഷ്യം. മഞ്ജു മദ്യപിക്കുമെന്നും പൊതുവേദിയില്‍ വന്ന് വായില്‍ തോന്നിയത് വിളിച്ചുപറയുന്ന ആളാണെന്നും സ്ഥാപിക്കണം. മഞ്ജുവാണ് ആദ്യമായി ഇതില്‍ ഗൂഢാലോചനയുണ്ടെന്ന് ആരുടെയും പ്രേരണയില്ലാതെ പറഞ്ഞത്. മഞ്ജുവിന്റെ മൊഴി എന്തായിരിക്കുമെന്ന് പ്രതിയ്ക്ക് അറിയാം. അത് ദിലീപിന് അനുകൂലമായി മാറണമെങ്കില്‍ മഞ്ജുവിന്റെ സ്വഭാവത്തെ മോശമായി ചിത്രീകരിക്കണം. തങ്ങള്‍ക്കെതിരേ സാക്ഷിപറയുന്നവരെ അപകീര്‍ത്തിപ്പെടുത്തുക എന്നതാണ് അവരുടെ ലക്ഷ്യം- ബാലചന്ദ്രകുമാര്‍ പറഞ്ഞു.
Content Highlights: Actress attack case, Dileep, Manju Warrier, Balachandrakumar, Highcourt quashes Dileep's plea
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..