ഒരേ കോളേജിലാണ് പഠിച്ചതെങ്കിലും സനൂപിനെ ആത്മീയ നേരിട്ട് കണ്ടിട്ടില്ല. സിനിമയിലെത്തിയ സമയത്ത്  അപ്രതീക്ഷിതമായി സനൂപിന്റെ സന്ദേശം ആത്മീയയ്ക്ക് ലഭിക്കുന്നു. പിന്നീട് പരിചയപ്പെടുന്നു സൗഹൃദത്തിലാകുന്നു. ആ സൗഹൃദം ഒടുവില്‍ ജനുവരിയില്‍ വിവാഹത്തിലെത്തി.

കണ്ണൂരാണ് ഇരുവരുടെയും സ്വദേശം. മാംഗ്ലൂരിലാണ് സനൂപും ആത്മീയയും ബിരുദം ചെയ്തത്.  അതും ഒരേ കോളേജില്‍. ആ കാലത്ത് തന്നെ സനൂപ് ആത്മീയയെ ശ്രദ്ധിച്ചിരുന്നുവെങ്കിലും ആത്മീയ സനൂപിനെ കണ്ടിട്ടില്ല. കോളേജ് കാലം കഴിഞ്ഞ് മനം കൊത്തിപ്പറവ എന്ന ചിത്രത്തിലൂടെ ആത്മീയ സിനിമയിലെത്തി. സിനിമ കണ്ട സനൂപ് ആത്മീയയ്ക്ക് താനൊരു പഴയ സഹപാഠിയാണെന്ന് പറഞ്ഞ് സന്ദേശം അയച്ചു. അവിടെ നിന്നാണ് സൗഹൃദം ആരംഭിച്ചത്. ഒടുവില്‍ വിവാഹത്തിലും.

Actress Athmiya Rajan Sanoop Love story wedding Interviewപ്രണയം തുടങ്ങി രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ വീട്ടില്‍ കാര്യം അവതരിപ്പിച്ചുവെന്ന് ആത്മീയ പറയുന്നു. എന്നാല്‍ തുടക്കത്തില്‍ ചെറിയ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. പിന്നീട് സമ്മതം മൂളി. ഒരു വര്‍ഷം മുന്‍പായിരുന്നു വിവാഹനിശ്ചയം. വളരെ രഹസ്യമായാണ് നടത്തിയത്. നാട്ടുകാര്‍ പോലും തങ്ങളുടെ പ്രണയകഥ അറിഞ്ഞില്ലെന്ന് ആത്മീയ പറയുന്നു.

അഭിമുഖത്തിന്റെ പൂര്‍ണരൂപം പുതിയ സ്റ്റാര്‍ ആന്റ് സ്റ്റൈലില്‍ വായിക്കാം.

Content Highlights: Actress Athmiya Rajan, Sanoop Love story, wedding