കൊച്ചി: താരസംഘടനയായ എ.എം.എം.എയ്ക്കെതിരേ ഡബ്ലൂ.സി.സി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തനിക്കെതിരേ സിനിമാ സെറ്റില്‍ നടന്ന അതിക്രമത്തെക്കുറിച്ച് സംസാരിച്ച് നടി അര്‍ച്ചന പത്മിനി. മമ്മൂട്ടി നായകനായ പുള്ളിക്കാരന് സ്റ്റാറാ എന്ന സിനിമയുടെ സെറ്റില്‍ വച്ച് മോശം അനുഭവം ഉണ്ടായപ്പോള്‍ ഫെഫ്കയില്‍ പരാതി നല്‍കിയെന്നും എന്നാല്‍ യാതൊരു നടപടിയും സംഘടന സ്വീകരിച്ചില്ലെന്നും അര്‍ച്ചന പറഞ്ഞു. മാതൃഭൂമി സ്റ്റാര്‍ ആന്റ് സ്റ്റൈലിന് നല്കിയ അഭിമുഖത്തില്‍ ഇതെക്കുറിച്ച് അര്‍ച്ചന നേരത്തേ വെളിപ്പെടുത്തിയിരുന്നു.
മമ്മൂട്ടി നായകനായ 'പുള്ളിക്കാരന് സ്റ്റാറാ' എന്ന സിനിമയുടെ സെറ്റില്‍ വച്ച് ദുരനുഭവം ഉണ്ടായത്. പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ബാദുഷയുടെ സഹായി ഷെറിന് സ്റ്റാന്‍ലിയില്‍ നിന്നും വളരെ മോശമായ അനുഭവമുണ്ടായി.
ഇതെക്കുറിച്ച് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന് താന്‍ നേരിട്ട് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. എനിക്കിപ്പോള്‍ സിനിമയില്‍ അവസരമില്ല. എന്നാല്‍ ആരോപണ വിധേയന് ഇപ്പോഴും സജീവമാണ്.
ഒരു പ്രമുഖ നടിയ്ക്കുണ്ടായ അനുഭവം ഇതാണെങ്കില്‍ എന്നെ പോലെ ഒരു ചെറിയ ആര്‍ട്ടിസ്റ്റിന്റെ അനുഭവം എന്തായിരിക്കും. പോലീസില്‍ പരാതി നല്‍കാത്തത് എനിക്ക് ജീവിതത്തില്‍ മറ്റു കാര്യങ്ങള്‍ ചെയ്യാനുള്ളതുകൊണ്ടാണ്പുറകെ നടന്ന് സമയം കളയാനില്ലാത്തതു കൊണ്ടാണ്. ഈ ഊളകള്‍ക്ക് പിറകെ നടക്കാന്‍ താല്പര്യമില്ല- അര്‍ച്ചന പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..