ധിമനും അപൂർവയും | ഫോട്ടോ: www.instagram.com/apoorvabose07/
നടി അപൂർവ ബോസ് വിവാഹിതയായി. ധിമൻ തലപത്രയാണ് വരൻ. റജിസ്റ്റർ വിവാഹം ആയിരുന്നു. ചടങ്ങിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുവെച്ചുകൊണ്ട് അപൂർവ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്.
‘‘നിയമപരമായി രണ്ടു പേരും പരസ്പരം കുടുങ്ങി’’ എന്ന രസകരമായ അടിക്കുറിപ്പോടെയാണ് അപൂർവ വിവാഹം റജിസ്റ്റർ ചെയ്യുന്ന ചിത്രങ്ങൾ പങ്കുവച്ചത്. കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. നവംബറിൽ കുടുംബാംഗങ്ങൾക്കൊപ്പം വിവാഹാഘോഷം നടത്താനാണ് പദ്ധതി.
അപൂർവയുടെ അടുത്ത സുഹൃത്താണ് ധിമൻ. സ്വിറ്റ്‌സർലൻഡിലെ ജനീവയിലാണ് അപൂർവ ഇപ്പോൾ താമസിക്കുന്നത്. ജനീവയിൽ യൂണൈറ്റഡ് നേഷൻസ് എൻവിയോൺമെന്റ് പ്രോഗ്രാം കമ്മ്യൂണിക്കേഷൻ കൺസൾട്ടന്റായി ജോലി ചെയ്യുകയാണ് അവർ.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആട്‌സ് ക്ലബ്ബിലൂടെയാണ് അപൂർവ ചലച്ചിത്രരംഗത്തെത്തിയത്. തുടർന്ന് പ്രണയം, പത്മശ്രീ ഡോക്ടർ സരോജ് കുമാർ, പകിട, ഹേയ് ജൂഡ്, പൈസ പൈസ തുടങ്ങിയ ചിത്രങ്ങളിലും അപൂർവ വേഷമിട്ടിരുന്നു.
Content Highlights: actress apoorva bose married, apoorva bose marriage post
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..