അപൂർവ്വ ബോസിന്റെ വിവാഹചടങ്ങിൽ നിന്നും
മുന്‍നടിയും യുണൈറ്റഡ് നേഷന്‍സ് എന്‍വിയോണ്‍മെന്റ് പ്രോഗ്രാം കമ്മ്യൂണിക്കേഷന്‍ കണ്‍സള്‍ട്ടന്റുമായ അപൂര്‍വ്വ ബോസ് വിവാഹിതയാകുന്നു. ധിമന്‍ തലപത്രയാണ് വരന്‍. ശനിയാഴ്ചയായിരുന്നു വിവാഹനിശ്ചയം. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചടങ്ങുകളില്‍ പങ്കെടുത്തു.
കൊച്ചി സ്വദേശിയായ അപൂര്‍വ്വ മലര്‍വാടി ആര്‍ട്സ് ക്ലബ്, പ്രണയം തുടങ്ങിയ ചിത്രങ്ങളിലാണ് വേഷമിട്ടത്.
ഇന്റര്‍നാഷണല്‍ ലോയില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയാണ് യുണൈറ്റഡ് നേഷന്‍സില്‍ ജോലിയ്ക്ക് പ്രവേശിച്ചത്. സ്വിറ്റ്സര്‍ലാന്റിലെ ജനീവയിലാണ് അപൂര്‍വ്വ ഇപ്പോള്‍ താമസിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..