അപർണ വിനോദിന്റെ വിവാഹ ചിത്രങ്ങൾ
നടി അപര്‍ണ വിനോദ് വിവാഹിതയായി. കോഴിക്കോട് സ്വദേശി റിനില്‍രാജ് പി കെ ആണ് വരന്‍. ചൊവ്വാഴ്ച വാലന്റൈന്‍സ് ദിനത്തിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആയിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.
പ്രിയനന്ദനന്‍ സംവിധാനം ചെയ്ത 'ഞാന്‍ നിന്നോടുകൂടെയുണ്ട്' എന്ന ചിത്രത്തിലൂടെയായിരുന്നു അപര്‍ണയുടെ അരങ്ങേറ്റം. സിദ്ധാര്‍ഥ് ഭരതനും വിനയ് ഫോര്‍ട്ടിനുമൊപ്പം പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. പിന്നീട് ആസിഫ് അലി നായകനായ കോഹിനൂറില്‍ നായികയായും എത്തി. വിജയ് ചിത്രം ഭൈരവയിലൂടെ തമിഴ് സിനിമയിലും അഭിനയിച്ചു. ഭരത് നായകനായി ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ തമിഴ് ചിത്രം നടുവനിലാണ് അപര്‍ണ ഏറ്റവുമൊടുവില്‍ അഭിനയിച്ചത്.
കോളേജ് പഠനകാലത്ത് യൂണിവേഴ്‌സിറ്റിതല നാടക മത്സരങ്ങളിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു അപര്‍ണ വിനോദ്. പ്രസിഡന്‍സി കോളേജില്‍ നിന്ന് എംഎസ്‌സി സൈക്കോളജിയില്‍ പൂര്‍ത്തിയാക്കി.
Content Highlights: njan ninnodu koodeyundu, Kohinoor actress, Aparna Vinod, Got married
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..