അനുഷ്ക ഷെട്ടി | ഫോട്ടോ: ബി. മുരളീകൃഷ്ണൻ | മാതൃഭൂമി
ദക്ഷിണേന്ത്യൻ സിനിമയിൽ ഏറെ ആരാധകരുള്ള നടിമാരിൽ ഒരാളാണ് അനുഷ്ക ഷെട്ടി. ഇടക്കാലത്ത് സിനിമയിൽ നിന്ന് വിട്ടുനിന്നിരുന്ന അനുഷ്ക തിരിച്ചുവരവിനൊരുങ്ങുകയാണ്. തെലുങ്കിലെ യുവസൂപ്പർതാരം പ്രഭാസുമായി ചേർത്ത് ഏറെ ഗോസിപ്പുകളും അനുഷ്കയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ തനിക്ക് പ്രണയം തോന്നിയിട്ടുള്ള ഒരാളെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താരം.
അടുത്തിടെ നല്‍കിയ ഒരഭിമുഖത്തിനിടെയാണ് പ്രണയം തോന്നിയിട്ടുള്ള ആളെക്കുറിച്ച് അനുഷ്ക പറഞ്ഞത്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ഇപ്പോൾ ഇന്ത്യൻ ടീമിന്റെ പരിശീലകനുമായിട്ടുള്ള രാഹുൽ ദ്രാവിഡിനോട് തനിക്ക് പ്രണയം തോന്നിയിരുന്നു എന്നാണ് അനുഷ്കയുടെ വാക്കുകൾ. ഏറ്റവും ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരം ആരെന്ന ഒരാരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് അനുഷ്ക ഇക്കാര്യം പറഞ്ഞത്.
രാഹുൽ ദ്രാവിഡാണ് എന്റെ എക്കാലത്തേയും പ്രിയപ്പെട്ട ക്രിക്കറ്റർ. ക്രഷ് എന്ന രീതിയിലായിരുന്നു ആദ്യം. ഒരു പ്രത്യേകഘട്ടത്തിൽ അത് പ്രണയമായി മാറി. അനുഷ്കയുടെ വാക്കുകൾ. ഇതാദ്യമായല്ല രാഹുൽ ദ്രാവിഡിനോടുള്ള പ്രണയം നടിമാർ വെളിപ്പെടുത്തുന്നത്. ബോളിവുഡ് താരമായിരുന്ന റിച്ച ഛദ്ദയും ദ്രാവിഡിനോടുള്ള പ്രണയം മുമ്പ് തുറന്നുപറഞ്ഞിരുന്നു.
അതേസമയം പുതിയ ചിത്രങ്ങളുമായി വമ്പൻ തിരിച്ചുവരവിനൊരുങ്ങുകയാണ് അനുഷ്ക. യു.വി. ക്രിയേഷൻസ് നിർമിക്കുന്ന പുതിയ ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത് അനുഷ്കയാണ്. അൻവിത റവാലി ഷെട്ടി എന്ന ഷെഫായാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിൽ അനുഷ്കയെത്തുന്നത്. നവീൻ പോളിഷെട്ടിയാണ് ചിത്രത്തിലെ നായകൻ. 2020-ൽ മാധവൻ നായകനായെത്തിയ നിശ്ശബ്ദം ആണ് അനുഷ്കയുടേതായി ഒടുവിലെത്തിയ ചിത്രം.
Content Highlights: actress anushka shetty about her crush, anushka shetty about rahul dravid
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..