-
സോഷ്യൽമീഡിയയിൽ സജീവമായ നടി അനുമോൾ പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രം വൈറലാവുകയാണ്. അൽപം ഗ്ലാമറസ്സായുള്ള വസ്ത്രം ധരിച്ച് പുസ്തകം വായിക്കുന്ന സ്വന്തം ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 'എങ്ങനെ വസ്ത്രം ധരിക്കണമെന്ന് എന്നോടു പറയണ്ട, അവരോട് തുറിച്ചു നോക്കരുതെന്ന് പറയൂ' എന്ന അടിക്കുറിപ്പോടെയാണ് അനുമോളുടെ പോസ്റ്റ്.
പോസ്റ്റിലെ രാഷ്ട്രീയത്തെ ചോദ്യം ചെയ്തുകൊണ്ട് നിരവധി വിമർശനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇഷ്ടമുള്ളത് ധരിക്കാമെന്നത് വസ്ത്രം ധരിക്കുന്ന വ്യക്തിയുടെ സ്വാതന്ത്ര്യമാണെന്നും എന്നാൽ തുറിച്ചു നോക്കുന്നത്, അത്തരത്തിൽ നോക്കുന്നവരുടെ സ്വാതന്ത്ര്യമാണെന്നും ഒരാൾ കമന്റ് ചെയ്യുന്നു. നടി വസ്ത്രം ധരിച്ചിരിക്കുന്ന രീതി തുറിച്ചുനോട്ടങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന അറിവുണ്ടായിട്ടും തുറിച്ചു നോട്ടങ്ങൾ അസഹ്യമാണെന്നു പറയുന്നതിൽ കാപട്യമുണ്ടെന്നും വിമർശനങ്ങൾ ഉയരുന്നു. നടിയുടെ മനസ്സിലെന്തെന്നതിനേക്കാൾ വലുതൊന്നുമല്ല തുറിച്ചുനോട്ടങ്ങൾ എന്നും കമന്റുകളുണ്ട്.
A post shared by Anumol (@anumolofficial) on
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..