നടി അനു സിതാരയുടെ സഹോദരി അനു സ്വനാര സലാം സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. സുരേഷ് ഉണ്ണിത്താന്‍ സംവിധാനം ചെയ്യുന്ന ക്ഷണം എന്ന ചിത്രത്തിലൂടെയാണ് അനു സൊനാരയുടെ സിനിമാപ്രവേശം.

ലാല്‍ പ്രധാനവേഷത്തില്‍ എത്തുന്ന ഈ ഹൊറര്‍ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷമാണ് അനു സ്വനാര കൈകാര്യം ചെയ്യുന്നത്. അനു സ്വനാര അവതരിപ്പിക്കുന്ന കഥാപാത്രം ഒരുപാട് ദുരൂഹത നിറഞ്ഞതാണെന്ന് തിരക്കഥാകൃത്ത് ശ്രീകുമാര്‍ അരൂക്കുറ്റി മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര വഴിയാണ് അനു സ്വനാര ചിത്രത്തിലെത്തുന്നത്.

കുട്ടിക്കാനത്ത് സിനിമയുടെ ചിത്രീകരണം ഇപ്പോള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്‌.

പ്ലസ്ടു വിദ്യാര്‍ഥിനിയായ അനു സ്വനാര മികച്ച നര്‍ത്തകി കൂടിയാണ്. കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അനു സ്വനാര കഥകളിയിലും മാപ്പിള പാട്ടിലും എ ഗ്രൈഡ് സ്വന്തമാക്കിയിരുന്നു. ഈ വര്‍ഷവും അതിനുള്ള തയ്യാറെടുപ്പിലാണ്. കല്‍പ്പറ്റ എന്‍.എസ്.എസ് ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്. 

anu sonara

anu sonara

ലാല്‍, അജ്മല്‍ അമീര്‍, ബൈജു സന്തോഷ്, റിയാസ് ഖാന്‍, ദേവന്‍, പി. ബാലചന്ദ്രന്‍, കൃഷ്, ചന്തുനാഥ്, സ്‌നേഹ അജിത്ത്, ആനന്ദ് രാധാകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

anu sonara

കഥ, തിരക്കഥ, സംഭാഷണം- ശ്രീകുമാര്‍ അരൂക്കുറ്റി, ഛായാഗ്രഹണം- ജെമിന്‍ അയ്യനേത്ത്, ഗാനരചന- എസ്. രമേശന്‍ നായര്‍, റഫീഖ് അഹമ്മദ്, ബി.കെ. ഹരി നാരായണന്‍, സംഗീതം- ബിജി ബാല്‍, വിഷ്ണു മോഹന്‍ സിത്താര, ആര്‍. സോമശേഖരന്‍, കലാസംവിധാനം- ഷെബീറലി, മേയ്ക്കപ്പ്- പട്ടണം റഷീദ്, എഡിറ്റിങ്- സോബിന്‍ കെ. സോമന്‍, വസ്ത്രാലങ്കാരം- ഇന്ദ്രന്‍സ് ജയന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- നസീര്‍ കൂത്തുപറമ്പ്, ആന്റണി ഏലൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷാജി പട്ടിക്കര.

anu sonara

anu sonara

ദഷാന്‍ മൂവി ഫാക്ടറി, റോഷന്‍ പിക്‌ച്ചേഴ്‌സ് എന്നിവയുടെ ബാനറുകളില്‍ സുരേഷ് ഉണ്ണിത്താന്‍, റെജി തമ്പി എന്നിവര്‍ ചേര്‍ന്നാണ് ക്ഷണം നിര്‍മിക്കുന്നത്. 

anu sonara

Content Highlights: actress anu sithara sister anu sonara movie debut kshanam horror movie suresh unnithan