ടി അനു സിതാരയുടെ നാലാം വിവാഹ വാര്‍ഷിക ദിനമാണ് ഇന്ന്. ഓര്‍മകള്‍ പങ്കുവച്ച് മനോഹരമായ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു. 

2015 ജൂലൈ 8 നായിരുന്നു അനു സിത്താര ഫോട്ടോഗ്രാഫറായ വിഷ്ണു പ്രസാദിനെ വിവാഹം കഴിക്കുന്നത്. ആര്‍ഭാഗമോ ആള്‍ക്കൂട്ടമോ ഇല്ലാതെ വളരെ ലളിതമായിരുന്നു ഇവരുടെ വിവാഹം. രജിസ്റ്ററില്‍ ഒപ്പു വയ്ക്കുന്ന അനുവും വിഷ്ണുവുമാണ് ചിത്രത്തിലുള്ളത്. ചിത്രത്തിന് താഴെയായി ഒട്ടനവധി പേര്‍ കമന്റുകളുമായി രംഗത്തെത്തി. ലളിതമായി വിവാഹം കഴിച്ച അനുവിന് കയ്യടി നല്‍കിയിരിക്കുകയാണ് ഭൂരിഭാഗം ആളുകളും. 

പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അനു സിത്താര വിവാഹ ശേഷമാണ് സിനിമയില്‍ സജീവമാകുന്നത്. ഭര്‍ത്താവും കുടുംബവും നല്‍കുന്ന പിന്തുണയാണ് തന്റെ കരുത്തെന്ന് അനു സിതാര പറയാറുണ്ട്.

anu sithara

 
Content Highlights: actress anu sithara shares throwback wedding photo vishnu prasad husband wedding anniversary. movies. interview