ടി അനു സിത്താര ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ വർഗീയ പരാമർശം നിറഞ്ഞ കമന്റിട്ട വ്യക്തിക്ക് കിടിലൻ മറുപടി കൊടുത്ത് താരം. 'പരിവർത്തനം എങ്ങോട്ട് ?' എന്നായിരുന്നു കമന്റ്. നടി കൊടുത്ത മറുപടി 'മനുഷ്യനിലേക്ക്' എന്നും.

പെരുന്നാൾ ആശംസകൾ നേർന്നുകൊണ്ട് ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയ്ക്ക് താഴെയായിരുന്നു കമന്റ് പ്രത്യക്ഷപ്പെട്ടത്. താരത്തിന്റെ മറുപടി എന്തായാലും ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. നടിയെ പിന്തുണച്ച് നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ശരീരഭാരം കുറച്ച് സ്ലിം ബ്യൂട്ടിയായി താരം അടുത്തിടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു.

Content highlights :actress anu sithara facebook post comment and reply