ansiba hassan
ദൃശ്യം 2-ന്റെ വിജയം ആഘോഷിക്കുന്ന സന്ദർഭത്തിൽ വ്യത്യസ്തമായ ഫോട്ടോഷൂട്ടുമായി ശ്രദ്ധനേടിയിരിക്കുകയാണ് നടി അൻസിബ ഹസൻ. ദൃശ്യം രണ്ടുമായി ബന്ധപ്പെട്ട ക്രീയേറ്റീവ് ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. ഒരു അസ്ഥികൂടത്തെയും പിടിച്ചിരിക്കുന്ന അൻസിബയുടെ ചിത്രങ്ങൾക്ക് താഴെ രസകരമായ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
'അനുയോജ്യമായ ക്യാപ്ഷനുകൾക്കായി കാത്തിരിക്കുന്നു' എന്ന ടാഗ്ലൈനോടെ താരം ഇൻസ്റ്റഗ്രാമിലിട്ട പോസ്റ്റുകൾക്കു താഴെയാണ് വെറൈറ്റിയായ കമന്റുകൾ എത്തിയിരിക്കുന്നത്.
അൻസിബയ്ക്കൊപ്പമുള്ള അസ്ഥികൂടം വരുണിന്റേതാണെന്ന് പറഞ്ഞുള്ള കമന്റുകളാണ് ഏറെയും. 'സേവ് ദി ഡേറ്റ് വിത്ത് വരുൺ പ്രഭാകർ,' ' വരുണിനെ ഇനിയെങ്കിലും വെറുതേ വിട്ടുകൂടെ', 'അങ്ങനെ അവർ ഒന്നിക്കുകാണ് സൂർത്തുക്കളെ', 'ഇത് വരുണിന്റെ അല്ല, അച്ഛന്റെ ഒരു പഴയ കൂട്ടുകാരൻ നിഖിൽ മഹേശ്വറിന്റെ ആണ്! ഫ്രം ദേവദൂത്' 'അസ്ഥികൂടത്തെ പ്രേമിച്ച കഥാനായിക' തുടങ്ങി ഒട്ടേറെ കമന്റുകളാണ് ചിത്രങ്ങൾക്ക് കിട്ടിയിരിക്കുന്നത്.
Content highlights :actress ansiba hassan photoshoot with skelton drishyam 2 viral
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..