ടന്‍ ബ്രാഡ് പിറ്റുമായുളള വിവാഹമോചനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി ആഞ്ജലീന ജോളി. അന്ന് എന്താണ്  എന്റെ വിധി എന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. ഒരു മാറ്റത്തിന്റെ പാതയിലാണെന്നു മാത്രം അറിയാം. എന്നിലേയ്ക്ക്. എന്റെ വേരിലേയ്ക്കുള്ള മടക്കം. കാരണം എനിക്ക് എന്നെ തന്നെ നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു-ഫ്രഞ്ച് മാസികയായ മാഡമിന് നല്‍കിയ അഭിമുഖത്തില്‍ ആഞ്ജലീന തുറന്നുപറഞ്ഞു.

അതൊരു വല്ലാത്ത സങ്കീര്‍ണമായ നിമിഷമായിരുന്നു. എനിക്ക് എന്നെ തന്നെ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ. അത് പ്രകടമായിരുന്നില്ലെങ്കിലും ഞാന്‍ ഒന്നുമല്ലാതായിപ്പോയിരുന്നു അപ്പോള്‍. ചില ആരോഗ്യപ്രശ്‌നങ്ങള്‍ പോലുമുണ്ടായിരുന്നു അക്കാലത്ത്-ആഞ്ജലീന പറഞ്ഞു.

2016ലാണ് ആഞ്ജലീനയും ബ്രാഡ് പിറ്റും വേര്‍പിരിഞ്ഞത്.

Content Highlights: Actress Angelina Jolie admits she 'lost herself a bit' after her high profile split from Brad Pitt