ദുല്‍ഖര്‍ സല്‍മാന്‍, വിനായകന്‍, മണികണ്ഠന്‍ ആചാരി എന്നിവര്‍ അഭിനയിച്ച രാജീവ് രവി ചിത്രം കമ്മട്ടിപ്പാടത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് ഷോണ്‍ റോമി. ദുല്‍ഖറിന്റെ നായികാ കഥാപാത്രമായ അനിത എന്ന നാടന്‍ പെണ്‍കുട്ടിയായാണ് ഷോണ്‍ അഭിനയിച്ചത്. പിന്നീട് പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലും നാടന്‍ പെണ്‍കുട്ടിയുടെ വേഷത്തില്‍ ഷോണ്‍ എത്തിയിരുന്നു.

മോഡലായ ഷോണിന്റെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രം കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യല്‍മീഡിയ. ഗ്ലാമറസായി പ്രത്യക്ഷപ്പെട്ട ഷോണിനെ കണ്ട് ഇത് കമ്മട്ടിപ്പാടത്തിലെ നായിക തന്നെയാണോ എന്നാണ് പലരും സംശയിക്കുന്നത്. ഹോട്ട് ആയിരിക്കുന്നു എന്നും കറുത്ത വജ്രം എന്നും മിസ് ഇന്ത്യ മത്സരത്തിന് ശ്രമിക്കണമെന്നുമെല്ലാം ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്.  അതേസമയം 'മലയാളത്തിലെ ഒരു നടിയെയും ഇതുപോലെ കാണാന്‍ പ്രേക്ഷകര്‍ ആഗ്രഹിക്കുന്നില്ലെ'ന്ന കമന്റുമായി സദാചാരവാദികളും എത്തിയിട്ടുണ്ട്. അത്തരം കമന്റുകളെ പൂര്‍ണമായും തള്ളി  ഷോണിന്റെ സൗന്ദര്യത്തെ പ്രശംസിച്ച് മറ്റുള്ളവര്‍ രംഗത്തു വന്നിട്ടുണ്ട്.

shaun romy

shaun romy

Content Highlights : actress and model Shaun Romy instagram pics