ടി അമല പോള്‍ ഏറെ സന്തോഷത്തിലാണ്. ഹോളി ആഘോഷങ്ങളുടെ തിരക്കിലായിരുന്നു നടി. നിറങ്ങളുടെ ഉത്സവത്തില്‍ മതിമറന്ന് നില്‍ക്കുന്ന ചിത്രങ്ങള്‍ അമല തന്നെ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെക്കുന്നു.

'നിറങ്ങളുള്ള സ്വപ്‌നങ്ങള്‍ കാണൂ.. സ്‌നേഹത്തിന്റെയും പ്രതീക്ഷയുടെയും ജീവിതം തിരിച്ചു പിടിക്കുന്നു..' അമല ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മുംബൈയില്‍ നിന്നുള്ള ഗായകന്‍ ഭവ്നിന്ദര്‍ സിംഗുമായി അമല പ്രണയത്തിലാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിതിന് തൊട്ടുപിന്നാലെയാണത്. സോഷ്യല്‍ മീഡിയയിലെ പ്രചരണങ്ങള്‍ക്ക് അമലയോ ഭവ്നിന്ദര്‍ സിംഗോ പ്രതികരിച്ചിട്ടില്ല.

amala paul

amala paul

amala paul

Content Highlights : actress amala paul holi pictures viral