മലയാളത്തിൽ ചെയ്തതിൽ ഏറ്റവും ശക്തമായ കഥാപാത്രം ടീച്ചറിലേത് -അമല പോൾ 


ത്രില്ലർ ജോണറിൽ ഒരുങ്ങിയ ചിത്രം സമകാലിക സംഭവങ്ങളുമായി ഇഴചേരുന്നതും സമൂഹത്തിൽ ചർച്ച ചെയ്യപ്പെടുന്നതുമായ ചിത്രമായിരിക്കുമെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഷാജി കുമാർ വ്യക്തമാക്കി.

അമലാ പോൾ ആരാധകർക്കൊപ്പം | ഫോട്ടോ: സ്പെഷ്യൽ അറെഞ്ച്മെന്റ്

അതിരന് ശേഷം വിവേക് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടീച്ചർ. അമല പോൾ നായികയാവുന്ന ചിത്രം അടുത്തമാസം റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രം തന്റെ കരിയറിലെതന്നെ ഏറ്റവും മികച്ച കഥാപാത്രമാണെന്ന് നടി അമല പോൾ വ്യക്തമാക്കിയിരിക്കുകയാണ്. കൊച്ചിയിൽ ടീച്ചർ സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിലാണ് താരം പ്രതികരിച്ചത്.

ത്രില്ലർ ജോണറിൽ ഒരുങ്ങിയ ചിത്രം സമകാലിക സംഭവങ്ങളുമായി ഇഴചേരുന്നതും സമൂഹത്തിൽ ചർച്ച ചെയ്യപ്പെടുന്നതുമായ ചിത്രമായിരിക്കുമെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് പി.വി. ഷാജി കുമാർ വ്യക്തമാക്കി.ചിത്രത്തിലെ നിർമാണ പങ്കാളികളായ വരുൺ ത്രിപുനേനി, അഭിഷേക് റാമിസേട്ടി, ജോഷി തോമസ്, ലിയ വർഗീസ്‌ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ചെമ്പൻ വിനോദ്, മഞ്ജു പിള്ള, ഷാജഹാൻ, പ്രശാന്ത് മുരളി, നന്ദു, ഹരീഷ് പേങ്ങരൻ, അനുമോൾ, മാലാ പാർവതി, വിനീത കോശി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ .

ടീച്ചർ സിനിമയുടെ സംവിധായകൻ വിവേക് വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു

നട്ട്മഗ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വരുൺ ത്രിപുനേനി, അഭിഷേക് റാമിസെട്ടി, ജി. പൃഥ്വിരാജ്, വി റ്റി വി ഫിലിംസ് എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പി.വി. ഷാജി കുമാറിനൊപ്പം സംവിധായകൻ വിവേകും തിരക്കഥാരചനയിൽ പങ്കാളിയാണ്. അനു മൂത്തേടത്ത്‌ ആണ് ഛായാഗ്രഹണം. വിനായക് ശശികുമാർ, അൻവർ അലി, യുഗഭാരതി എന്നിവരുടെ വരികൾക്ക് ഡോൺ വിൻസെന്റ് സംഗീതം പകരുന്നു.

ടീച്ചർ സിനിമയുടെ അണിയറപ്രവർത്തകർ

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ജോഷി തോമസ് പള്ളിക്കൽ, ക്രിയേറ്റീവ് പ്രൊഡ്യൂസർ-ജോവി ഫിലിപ്പ്, പ്രൊഡക്ഷൻ കൺട്രോളർ-വിനോദ് വേണുഗോപാൽ, കല- അനീസ് നാടോടി, മേക്കപ്പ്-അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം- ജിഷാദ് ഷംസുദ്ദീൻ, സ്റ്റിൽസ്-ഇബ്സൺ മാത്യു, ഡിസൈൻ- ഓൾഡ് മോങ്ക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-അനീവ് സുകുമാർ, ഫിനാൻസ് കൺട്രോളർ- അനിൽ ആമ്പല്ലൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -ശ്രീക്കുട്ടൻ ധനേശൻ, ജസ്റ്റിൻ കൊല്ലം, അസോസിയേറ്റ് ഡയറക്ടർ-ശ്യാം പ്രേം, അഭിലാഷ് എം യു, അസോസിയേറ്റ് ക്യാമറമാൻ-ഷിനോസ് ഷംസുദ്ദീൻ, അസിസ്റ്റന്റ് ഡയറക്ടർ-അഭിജിത്ത് സര്യ, ഗോപിക ചന്ദ്രൻ, വിഎഫ്എക്സ്-പ്രോമിസ്, പി ആർ ഓ -പ്രതീഷ് ശേഖർ.

ചിത്രം ഡിസംബർ രണ്ടിന് സെഞ്ച്വറി ഫിലിംസ് കേരളത്തിൽ വിതരണത്തിനെത്തിക്കും.

Content Highlights: actress amala paul about her role in new malayalam movie teacher, director vivek, pv shaji kumar

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented