തെലുങ്ക് നടി ഐശ്വര്യ അർജുന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ നടി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. താനുമായി സമ്പർക്കം പുലർത്തിയവരോട് കോവിഡ് പരിശോധന നടത്തണമെന്നും നടി പറയുന്നു.

ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ പാലിച്ച് വീട്ടിൽ തന്നെ ക്വാറന്റീനിൽ കഴിയുകയാണ് ഐശ്വര്യ.

തെന്നിന്ത്യൻ താരം അർജുൻ സർജയുടെ മകളാണ് ഐശ്വര്യ. അന്തരിച്ച നടൻ ചിരഞ്ജീവി സർജയുടെ സഹോദരൻ ധ്രുവ സർജയ്ക്കും ഭാര്യ പ്രേരണയ്ക്കും കഴിഞ്ഞ ദിവസം കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇരുവരും ആശുപത്രിയിൽ കഴിയുകയാണ്. കന്നഡ നടി സുമലത അംബരീഷിനും കോവിഡ് ബാധിച്ചിരുന്നു.

Content Highlights :actress aiswarya arjun arjun sarja's daughter tests covid 19 positive