Aishwarya Lekshmi
നടി ഐശ്വര്യ ലക്ഷ്മിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ ഹോം ക്വാറന്റീനിലാണ് ഐശ്വര്യ. താരം തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.
"നിങ്ങളിപ്പോള്‍ കാണുന്നത് ഒരു കോവിഡ് രോഗിയെ ആണ്. ഞാൻ മാസ്ക് ധരിച്ചു, സാനിറ്റൈസർ ഉപയോഗിച്ചു, സാമൂഹിക അകലം പാലിച്ചു, ശുപാർശ ചെയ്തതെല്ലാം അനുസരിച്ചു. പക്ഷേ ഏതോ ഒരു നിമിഷത്തിൽ ഇതെല്ലാം എന്റെ സാധാരണ ജീവിതത്തെ എങ്ങനെയാണ് ബാധിക്കുന്നത് എന്നോർത്ത് എനിക്ക് മടുപ്പു തോന്നിയിരുന്നു. അതോടെ കാര്യങ്ങളെ ലഘുവായെടുത്തു.
കുറച്ചു ദിവസങ്ങൾക്ക് ശേഷം ഇതാ ഞാൻ, ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവയ്ക്കുന്നു. ശ്വാസകോശത്തിന്റെ ശേഷി വർധിപ്പിക്കാനായി യോഗ ചെയ്യുന്നു, മഞ്ഞൾ വെള്ളം കുടിക്കുന്നു, ആന്റി വൈറൽ മരുന്നുകളും മൾട്ടി വിറ്റാമിൻ ഗുളികളും എടുക്കുന്നു, ബാൽക്കണിയിൽ നിന്നും മാതാപിതാക്കളുമായി ആശയവിനിമയം നടത്തുന്നു. ഒടുവിൽ തിരിച്ചറിഞ്ഞു ... ഇത് അത്ര വിലമതിക്കുന്നില്ല.… മാസ്ക് ധരിക്കുക, നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം ചെയ്യുക. ഒരിക്കലും കാര്യങ്ങളെ നിസ്സാരമായി എടുക്കരുത്…” ഐശ്വര്യ കുറിക്കുന്നു.
മലയാളത്തിലും തമിഴിലും തെലുങ്കിലുമായി കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലായിരുന്നു ഐശ്വര്യ. കാർത്തിക് സുബ്ബരാജ് ഒരുക്കുന്ന ധനുഷ് ചിത്രം ജഗമേ തന്തിരം, മനു അശോകൻ സംവിധാനം ചെയ്യുന്ന കാണെക്കാണെ, അർച്ചന 31 നോട്ട് ഔട്ട്, കുമാരി, ബിസ്മി സ്പെഷ്യൽ, ഗോഡ്സെ, മണിരത്നം ഒരുക്കുന്ന പൊന്നിയിൻ സെൽവൻ എന്നിവയാണ് ഐശ്വര്യയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ.
Content Highlights : Actress Aishwarya Lekshmi tested positive for covid 19
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..