സ്വര ഭാസ്കർ | ഫോട്ടോ: പി.ടി.ഐ
മുംബൈ: രാഹുൽഗാന്ധിപ്രശ്നത്തിൽ ബി.ജെ.പി.യെ രൂക്ഷമായി വിമർശിച്ച് ബോളിവുഡ് താരം സ്വര ഭാസ്കർ.
രാഹുൽഗാന്ധിയെ പുറത്താക്കാമെങ്കിൽ സ്ഫോടനക്കേസ് പ്രതി എം.പി.യായി തുടരുന്നതിന്റെ അടിസ്ഥാനമെന്താണെന്നാണ് സ്വര ഭാസ്കർ ട്വീറ്റുചെയ്തത്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാർതന്നെ ജനാധിപത്യത്തെ ഇല്ലാതാക്കുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യയും മാറി. രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കാമെങ്കിൽ
മാലെഗാവ് സ്ഫോടനക്കേസ് പ്രതിയായ ബി.ജെ.പി.നേതാവ് പ്രഗ്യാ സിങ് ഠാക്കൂർ എം.പി.യായി തുടരുന്നത് എന്തടിസ്ഥാനത്തിലാണെന്നും അവർ ചോദിച്ചു.
നീതിന്യായവ്യവസ്ഥ ‘കൊള്ളാ’മെന്നും സ്വര ഭാസ്കർ ട്വിറ്ററിൽ കുറിച്ചു.
Content Highlights: actress activist swara bhasker on rahul gandhi issue, rahul gandhi's disqualification
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..