-
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടി കാവ്യാ മാധവന്റെ അമ്മ ശ്യാമളയെയും 'അമ്മ'യുടെ ജനറല്‍സെക്രട്ടറി ഇടവേള ബാബുവിനെയും വ്യാഴാഴ്ച വിസ്തരിക്കും. കേസുമായി ബന്ധപ്പെട്ട് 38 പേരുടെ സാക്ഷി വിസ്താരമാണ് ഇതുവരെ പൂര്‍ത്തിയായിട്ടുള്ളത്. ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ നേരിട്ട് അറിയാവുന്ന വ്യക്തിയാണ് ഇടവേള ബാബു. അതുകൊണ്ടു തന്നെ ഇന്നത്തെ സാക്ഷി വിസ്താരം നിര്‍ണായകമായിരിക്കും. കാവ്യയുടെ അമ്മയില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചേക്കുമെന്നാണ് സൂചന.
ഗായിക റിമി ടോമിയെയും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്സന്‍ പൊടുത്താസിനെയും കോടതി വിസ്തരിച്ചു. ബുധനാഴ്ച ഹാജരാകേണ്ടിയിരുന്ന നടന്‍ മുകേഷ് എം.എല്‍.എ. അവധിയപേക്ഷ നല്‍കി.
അവധിയപേക്ഷ നല്‍കാതെ വിസ്താരത്തില്‍നിന്നു വിട്ടുനിന്ന നടന്‍ കുഞ്ചാക്കോ ബോബനോട് തിങ്കളാഴ്ച നേരിട്ടു ഹാജരായി മൊഴിനല്‍കാന്‍ കോടതി നിര്‍ദേശിച്ചു. ഇതിനുള്ള വാറന്റ് കോടതി നേരത്തേ പുറപ്പെടുവിച്ചിരുന്നു.
കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിന് സെന്‍ട്രല്‍ ഫോറന്‍സിക് ലാബ് കൃത്യമായ മറുപടികള്‍ നല്‍കണമെന്ന് നേരത്തെ കോടതി നിര്‍ദേശം നല്‍കിയിരുന്നു. സുപ്രീം കോടതി നിര്‍ദേശപ്രകാരം നേരത്തെ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഫോറന്‍സിക് ലാബ് നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് കാണിച്ച് ദിലീപ് നല്‍കിയ ഹര്‍ജി പ്രത്യേക കോടതി അംഗീകരിച്ചിരുന്നു. നടിയെ ആക്രമിച്ച ദൃശ്യങ്ങളെ കുറിച്ചുള്ള ദിലീപിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlights: Actress abduction case, Kavya Madhavan's mother Syamala appears before court
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..