കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ സാക്ഷിയായ നടി ഗീതു മോഹൻദാസിനെ വിചാരണക്കോടതി വിസ്തരിച്ചു. വെള്ളിയാഴ്ച വിസ്തരിക്കാൻ നിശ്ചയിച്ചിരുന്ന നടി സംയുക്താ വർമയെയും ശനിയാഴ്ച വിസ്തരിക്കാൻ നിശ്ചയിച്ചിരുന്ന സംവിധായകൻ ശ്രീകുമാർ മേനോനെയും പ്രോസിക്യൂഷൻ ഒഴിവാക്കി.

നടൻ കുഞ്ചാക്കോ ബോബൻ വെള്ളിയാഴ്ച അവധി അപേക്ഷ നൽകാതിരുന്നതിനാൽ കോടതി ജാമ്യത്തോടുകൂടിയ വാറന്റ് പുറപ്പെടുവിച്ചു.

വിസ്താരം തുടരുന്ന മാർച്ച് നാലിന് അദ്ദേഹം ഹാജരാകണം. നടിയും ഗായികയുമായ റിമി ടോമി, നടൻ മുകേഷ്, പ്രൊഡക്‌ഷൻ കൺട്രോളർ ബോബിൻ എന്നിവരെയും അന്ന് വിസ്തരിക്കും. നേരത്തേ വിസ്തരിക്കാൻ നിശ്ചയിച്ച ദിവസം സ്ഥലത്തില്ലാതിരുന്ന പി.ടി. തോമസ് എം.എൽ.എ., നിർമാതാവ് ആന്റോ ജോസഫ്, ഹാജരായിട്ടും സമയക്കുറവുമൂലം വിസ്തരിക്കാൻ കഴിയാതെ വന്ന നടൻ സിദ്ദിഖ്, നടി ബിന്ദു പണിക്കർ എന്നിവരുടെ സാക്ഷിവിസ്താരം പിന്നീടു നടക്കും.

Content Highlights: actress abduction molestation case: Geethu Mohandas deposes in court