കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷിവിസ്താരത്തിന് ഹാജരാവാതിരുന്ന നടന്‍  കുഞ്ചാക്കോ ബോബനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇന്നലെ വിസ്താരത്തിന് ഹാജരാവാന്‍  നിര്‍ദേശം നല്‍കിയിട്ടും എത്താതിരുന്നതിനെത്തുടര്‍ന്നാണ് പ്രത്യേക കോടതിയുടെ നടപടി.

മാര്‍ച്ച് നാലാം തിയതി കുഞ്ചാക്കോ ബോബൻ  ഹാജരാകേണ്ടി വരും. ഷൂട്ടിങ് തിരക്കുകളുമായി ബന്ധപ്പെട്ടാണ് എത്താന്‍ കഴിയാതിരുന്നത് ബന്ധപ്പെട്ടവരെ കുഞ്ചാക്കോ ബോബന്‍ അറിയിച്ചതായാണ് വിവരം. നടിയും ഗായികയുമായ റിമി ടോമി, നടന്‍ മുകേഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബോബിന്‍ എന്നിവരെയും അന്ന് വിസ്തരിക്കും. 

അതേസമയം സാക്ഷിയായ നടി ഗീതു മോഹന്‍ദാസിനെ വിചാരണക്കോടതി വിസ്തരിച്ചു. വെള്ളിയാഴ്ച വിസ്തരിക്കാന്‍ നിശ്ചയിച്ചിരുന്ന നടി സംയുക്താ വര്‍മയെയും ശനിയാഴ്ച വിസ്തരിക്കാന്‍ നിശ്ചയിച്ചിരുന്ന സംവിധായകന്‍ ശ്രീകുമാര്‍ മേനോനെയും പ്രോസിക്യൂഷന്‍ ഒഴിവാക്കി.

നേരത്തേ വിസ്തരിക്കാന്‍ നിശ്ചയിച്ച ദിവസം സ്ഥലത്തില്ലാതിരുന്ന പി.ടി. തോമസ് എം.എല്‍.എ., നിര്‍മാതാവ് ആന്റോ ജോസഫ്, ഹാജരായിട്ടും സമയക്കുറവുമൂലം വിസ്തരിക്കാന്‍ കഴിയാതെ വന്ന നടന്‍ സിദ്ദിഖ്, നടി ബിന്ദു പണിക്കര്‍ എന്നിവരുടെ സാക്ഷിവിസ്താരം പിന്നീടു നടക്കും.

Content Highlights : Actress abduction molestation case arrest warrant against Kunchacko Boban