കൊച്ചി: ഇടവേളയ്ക്കു ശേഷം നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ പുനരാരംഭിച്ചു. നടിയുടെ ക്രോസ് വിസ്താരം ഇന്നും നാളെയുമായി നടക്കും.

നടിയുടെ ക്രോസ് വിസ്താരം മൂന്നു ദിവസമായാണ് നടക്കുക. ഇതിനു ശേഷം നടിയുടെ സഹോദരന്‍, നടന്‍ ലാലിന്റെ ഡ്രൈവര്‍ സുജിത്, നടി രമ്യ നമ്പീശന്‍ തുടങ്ങിയവരുടെ ക്രോസ് വിസ്താരം നടക്കും. തുടര്‍ന്ന് നടന്‍ സിദ്ദിഖ്, നടി ഭാമ തുടങ്ങിയവരുടെ നിര്‍ണായക മൊഴികള്‍ രേഖപ്പെടുത്തേണ്ടതുണ്ട്.

നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ മാര്‍ച്ച് 24ന് നിര്‍ത്തിവെച്ചിരുന്നു. കൊറോണ വൈറസ് വ്യാപനം തടയാന്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു നടപടികള്‍ നിര്‍ത്തിവെച്ചത്. ആറുമാസത്തിനുള്ളില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നത്. ലോക്ഡൗണ്‍ മൂലം നടപടികള്‍ നീണ്ടുപോകുകയായിരുന്നു.

Content Highlights : actress abduction case, attack case restarts dileep, actress cross examination