കൊച്ചി: നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള ഹര്‍ജിയില്‍ ചൊവ്വാഴ്ച വിധിയുണ്ടായേക്കും.
ജാമ്യം റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ച് വിചാരണക്കോടതിയെ സമീപിച്ചത് പ്രോസിക്യൂഷനാണ്. ഹര്‍ജിയില്‍ കോടതി വിശദമായ വാദം കേട്ടിരുന്നു.
നടന്‍ ദിലീപിന്റെ പ്രേരണയിലും ആസൂത്രണത്തിലുമാണ് നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയത് എന്നാണ് കേസിലെ പ്രധാന ആരോപണം.
കേസുമായി ബന്ധപ്പെട്ട വിവിധയാളുകള്‍ക്ക് കോവിഡ് രോഗബാധയുണ്ടായതിനെത്തുടര്‍ന്നും കോടതി മാറ്റണം എന്ന ആവശ്യത്തെത്തുടര്‍ന്നുമൊക്കെ ഇതുമായി ബന്ധപ്പെട്ട വിചാരണ നടപടികള്‍ പലവട്ടം മുടങ്ങിയിരുന്നു.
Content Highlights: Actress abduction attack case, verdict on Actor Dileep bail