ജനപ്രിയമായികൊണ്ടിരിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ക്ലബ് ഹൗസിൽ തങ്ങളില്ലെന്ന് വ്യക്തമാക്കി നടന്മരായ സുരേഷ് ​ഗോപിയും നിവിൻ പോളിയും. 

ഒരു വ്യക്തിയുടെ പേരിൽ ആൾമാറാട്ടവും ശബ്ദാനുകരണവും നടത്തുന്നത് അങ്ങേയറ്റം അലോസരപ്പെടുത്തുന്നുണ്ടെന്നും താൻ ക്ലബ്ബ് ഹൗസിൽ ഒരു അക്കൗണ്ടും ആരംഭിച്ചിട്ടില്ലെന്നും സുരേഷ് ​ഗോപി വ്യക്തമാക്കി.

താൻ ക്ലബ്ബ് ഹൗസിൽ ഇല്ലെന്നും തന്റെ പേരിലുള്ള അക്കൗണ്ടുകൾ‌ വ്യാജമാണെന്നും മറ്റേതെങ്കിലും പുതിയ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ചേരുകയാണെങ്കിൽ എല്ലാവരേയും അറിയിക്കുന്നതായിരിക്കും എന്നും നിവിൻ പോളി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെ വ്യക്തമാക്കി. 

നേരത്തെ നടന്മാരായ ആസിഫ് അലി, പൃഥ്വിരാജ്, ദുൽഖർ എന്നിവർ ക്ലബ് ഹൗസിലെ തങ്ങളുടെ വ്യാജന്മാരെ ചൂണ്ടിക്കാട്ടി രം​ഗത്തെത്തിയിരുന്നു. 
ക്ലബ് ഹൗസിലെ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള അക്കൗണ്ട് തന്റെ അല്ലെന്നും താനായി സോഷ്യൽ മീഡിയയിൽ ആൾമാറാട്ടം നടത്തുന്നത് തമാശയല്ലെന്നും ദുൽഖർ വ്യക്തമാക്കിയിരുന്നു.

ശബ്ദം മാത്രം ഉപയോഗിക്കുന്ന മാധ്യമമായ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആണ് ക്ലബ് ഹൗസ്. പോൾ ഡേവിസൺ, റോഹൻ സേത്ത് എന്നിവർ ചേർന്നാണ് ക്ലബ്ബ് ഹൗസിന് രൂപം നൽകിയത്.

content highlights : actors suresh gopi and nivin pauly against fake profiles in club house platform