പൗരത്വ നിയമത്തിനെതിരെ മുംബൈയില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത് നടി പാര്‍വതി. നിരത്തിലിറങ്ങിയ പ്രതിഷേധക്കാര്‍ക്കൊപ്പം നില്‍ക്കുന്ന പാര്‍വതിയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. 

മുംബൈ ഓഗസ്റ്റ് ക്രാന്തി മൈദാനില്‍ ബോളിവുഡിലെ സിനിമാപ്രവര്‍ത്തകര്‍ക്കൊപ്പമാണ് പാര്‍വതിയും പ്രതിഷേധത്തിനിറങ്ങിയത്. ഫര്‍ഹാന്‍ അക്തര്‍, അനുരാഗ് കശ്യപ്, നന്ദിതാദാസ്, കൊങ്കണ സെന്‍ ശര്‍മ, സുശാന്ത് സിങ്, സ്വര ഭാസ്‌കര്‍, അതിഥി റാവു ഹൈദരി, അര്‍ജുന്‍ മാത്തൂര്‍ തുടങ്ങി നിരവധി പേര്‍ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നിരുന്നു.

കഴിഞ്ഞ ദിവസം ചെന്നൈ വള്ളുവര്‍കോട്ടത്ത് നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത് സംസാരിക്കുന്ന നടന്‍ സിദ്ധാര്‍ഥിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സംഗീതജ്ഞന്‍ ടി എം കൃഷ്ണ, സാമൂഹിക പ്രവര്‍ത്തകന്‍ നിത്യാനന്ദ ജയറാം തുടങ്ങിയവരും പങ്കെടുത്തിരുന്നു.

sidharth

parvathy

Content Highlights : actors sidharth and parvathy thiruvoth participate in protests CAA